• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

ജീവിതത്തിൽ ഇടയ്ക്ക് ഉണ്ടാകുന്ന വീഴ്ചകളെയും തോൽവികളെയും നമ്മുടെ അതിജീവനത്തിനായി ഉപയോഗിക്കാൻ നമ്മുക്ക് സാധിക്കണം

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ജൂണ്‍ 21, 2021

. കാരണം, ഒരിക്കലും ഒന്നിലും തോൽക്കാത്തവരായി ആരുമില്ല. തൊട്ടതെല്ലാം ജീവിതത്തിൽ വിജയമാക്കിയവരെപ്പറ്റി പലപ്പോഴും നമ്മൾ പറയാറുമുണ്ട്, കേഴ്ക്കാറുമുണ്ട്. പക്ഷേ, ഇടയ്ക്കിടെ വീണും വീണിടത്തുനിന്ന് എഴുന്നേറ്റുമാണ് അവർ തങ്ങളുടെ ജീവിതത്തിൽ വിജയം ആഘോഷിച്ചിട്ടുള്ളത് എന്നകാര്യം പലപ്പോഴും നമ്മൾ ഓർക്കാതെ പോകുന്നു. ഇതുവരെ നഷ്ടപ്പെട്ടതല്ല ഇനി വരാനിരിക്കുന്ന നല്ല നാളുകളുടെ പേരാണ് ജീവിതമെന്ന് നാം തിരിച്ചറിയണം. തങ്ങളുടെ ജീവിതത്തിൻ്റെ ചില നിർണ്ണായക ഘട്ടങ്ങളിൽ തോൽവിസമ്മതിച്ച് പിൻമാറേണ്ടി വന്നിട്ടുള്ള എത്രയോപേർ പിന്നിട് ജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ അസാധാരണവും ആരെയും അതിശയിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ഉജ്ജ്വല വിജയങ്ങൾ നേടിയിട്ടുണ്ട്. അതുകൊണ്ട് ജീവിതത്തിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ ആദ്യം നമ്മൾ ചെയ്യേണ്ടതും ആത്മവിശ്വാസം വീണ്ടെടുത്ത് പ്രയത്നം തുടരുക എന്നതാണ്. കാരണം, നഷ്ടപ്പെട്ടതിനെയോർത്ത് ദു:ഖിച്ചിരിക്കാനല്ല, വരാനുള്ള നല്ലകാലങ്ങളെ ഓർത്ത് തയ്യാറെടുക്കാനാണ് ജീവിതം നമ്മോട് ആവശ്യപ്പെടുന്നത്. മറഞ്ഞുപോയ സൂര്യനെ ഓർത്താണ് നിങ്ങൾ കണ്ണീർ പൊഴിക്കുന്നതെങ്കിൽ ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നിങ്ങൾ കാണുന്നില്ല എന്ന് മഹാകവി ടാഗോറും നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവിതത്തിലെ ചെറിയ തോൽവികളെയും വീഴ്ചകളെയും ആ രീതിയിൽ മാത്രം കണ്ട് ആത്മവിശ്വാസത്തോടെ മുന്നേറുന്നതാണ് ഏറ്റവും പ്രധാനം. ഓർക്കുക, ഏതു പരാജയമായാലും അതു ജീവിതത്തിലെ അവസാന വാക്കല്ല. അനേകം പടവുകൾ ഉൻമേഷത്തോടെ കയറിപ്പോകേണ്ടതാണ് നമ്മുടെ ജീവിതം എന്ന യാഥാർഥ്യം നമ്മുക്ക് മറക്കാതിരിക്കാം. പ്രത്യാശയിൽ സന്തോഷിക്കുവാനും, ക്ലേശങ്ങളിൽ സഹനശീലരായിരി ക്കുവാനും, പ്രാർഥനയിൽ സ്ഥിരതയുള്ളവരായിരിക്കുവാനും (റോമ.12:12) ദൈവവചനവും നമ്മോട് ആവശ്യപ്പെടുന്നു. എസ്. കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു