• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

✍️മതബോധനം, ദൈവവചനത്തിന്റെ പ്രതിധ്വനി,✍️ മാർപ്പാപ്പാ!✨️✨️✍️✍️✍️✍️✍️✍️

Annie P John

ByAnnie P John

ജനു 31, 2021

👩‍👩‍👦സ്ത്രീപുരുഷന്മാരുടെ സാക്ഷ്യത്തിന്റെ അഭാവത്തിൽ യഥാർത്ഥ മതബോധനം സാധ്യമല്ല!👨‍👨‍👧‍👦

ജീവിതത്തിൽ സുവിശേഷത്തിന്റെ സന്തോഷം പ്രസരിപ്പിക്കാനുള്ള ദൈവവചനത്തിന്റെ സുദീർഘ തരംഗമാണ് മതബോധനമെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കാമെത്രാൻസംഘത്തിന്റെ ദേശീയ മതബോധന കാര്യാലയം സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ സംബന്ധിച്ച അറുപത്തിയഞ്ചോളം പേരടങ്ങിയ ഒരു സംഘത്തോട് സംസാരിക്കവേ ആണ് പാപ്പ ഈ സന്ദേശം പങ്കു വെച്ചത്.

മതബോധനവുമായി ബന്ധപ്പെടുത്തി പാപ്പാ മൂന്നു കാര്യങ്ങൾ വിശദീകരിച്ചു.

*മതബോധനവും പ്രഘോഷണവും,

*മതബോധനവും ഭാവിയും,

*മതബോധനവും സമൂഹവും എന്നിവയായിരുന്നു അവ.

ദൈവവചനത്തിന്റെ പ്രതിധ്വനിയാണ് മതബോധനമെന്ന് പാപ്പാ മതബോധനവും പ്രഘോഷണവും എന്നത് വിശദീകരിക്കവെ ഉദ്ബോധിപ്പിച്ചു🔥

സുവിശേഷ പ്രഘോഷണമെന്നത് ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നും ഈ കൂടിക്കാഴ്ചയ്ക്ക് അനുകൂല സാഹര്യമൊരുക്കുന്നതാണ് മതബോധനമെന്നും പാപ്പാ വിശദീകരിച്ചു.

സ്ത്രീപുരുഷന്മാരുടെ സാക്ഷ്യത്തിന്റെ അഭാവത്തിൽ യഥാർത്ഥ മതബോധനം സാധ്യമല്ലെന്നും പാപ്പാ പറയുന്നു.🔥

മതബോധനവും പ്രഘോഷണവും സാമൂഹികമാനം കേന്ദ്രസ്ഥാനത്തു കൊണ്ടുവരുന്നുവെന്നും ഈ സമൂഹാവബോധം വീണ്ടും കണ്ടെത്തുകവഴി മാത്രമെ ഒരുവന് അവന്റെ ഔന്നത്യം പൂർണ്ണതയിൽ കണ്ടെത്താൻ സാധിക്കുകയുള്ളുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.🔥

Spread the love
Annie P John

Annie P John

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു