• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️സുവിശേഷവത്ക്കരണത്തെയും മനുഷ്യ ജീവനെയും കുറിച്ച് പാപ്പാ!🔥✍️🔥✍️<കർത്താവ് നാമോരോരുത്തരുമായും സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ തീവ്രമായി അഭിലഷിക്കുന്നുവെന്ന് മാർപ്പാപ്പാ.

Annie P John

ByAnnie P John

ജനു 30, 2021

ഇക്കൊല്ലത്തെ പ്രേഷിതദിനത്തിനുള്ള തന്റെ സന്ദേശം പരസ്യപ്പെടുത്തിയ വെള്ളിയാഴ്ച (22/01/21) പ്രസ്തുത സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്തു കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

“എല്ലാവരെയും വിളിക്കാനും അവരായിരിക്കുന്ന അവസ്ഥയിൽ അവരുമായി സൗഹൃദസംഭാഷണത്തിൽ ഏർപ്പെടാനുമുള്ള കർത്താവിന്റെ തീവ്രാഭിലാഷത്തിൽ നിന്നാണ് സുവിശേഷവത്ക്കരണ ചരിത്രത്തിന്റെ തുടക്കം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച തന്നെ പാപ്പാ മറ്റൊരു സന്ദേശവും ട്വിറ്ററിൽ കുറിച്ചു.

“ജീവൻറെ സംസ്കൃതിയാണ് ക്രൈസ്തവർ സകലരുമായി പങ്കുവയ്ക്കാൻ അഭിലഷിക്കുന്ന പൈതൃകം. അദ്വിതീയവും അനാവൃത്തവുമായ ഓരോ മനുഷ്യജീവനും അമൂല്യമാണ്. ഇത് വചനപ്രവൃത്തികളിലൂടെ ധൈര്യത്തോടെ സദാ നവീനതയോടെ പ്രഘോഷിക്കണം” എന്നാണ് പാപ്പായുടെ രണ്ടാമത്തെ ട്വിറ്റർ സന്ദേശം.✨️✨️✨️✨️✨️✨✨️✨️✨️✨️✨️✨️✨️

Spread the love
Annie P John

Annie P John

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു