• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

മനുഷ്യക്കടത്തിനെതിരെ “പ്രാർത്ഥനയുടെ മാരത്തോൺ”

Annie P John

ByAnnie P John

ജനു 30, 2021

ഫെബ്രുവരി 8, വിശുദ്ധ ജോസഫ് ബക്കീത്തയുടെ അനുസ്മരണനാളിൽ….

ഫെബ്രുവരി 8 മനുഷ്യക്കടത്തിന് എതിരായ പ്രാർത്ഥനയുടെയും അവബോധത്തിന്‍റെയും 7-Ɔമത് രാജ്യാന്തര ദിനമായി ആചരിക്കും. മനുഷ്യക്കടത്തിന് എതിരായി പ്രവർത്തിക്കുന്ന സന്ന്യാസ സമൂഹങ്ങളുടെ ആഗോള സംഘടനയായ “താളിത-കൂമി”ന്‍റെയും (Talitha Kum) പാപ്പാ ഫ്രാൻസിസ് അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വത്തിക്കാൻ സംഘത്തിന്‍റെയും നേതൃത്വത്തിലായിരിക്കും പ്രാർത്ഥനാദിനം ആചരിക്കപ്പെടുന്നത്.

ഫെബ്രുവരി 8-ന് ഓരോ രാജ്യത്തും അവരവരുടെ പ്രാദേശിക സമയത്ത് രാവിലെ 8-മുതൽ വൈകുന്നേരം 5-മണിവരെ മനുഷ്യക്കടത്തിന്‍റെ യാതനകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും അവരുടെ വിമോചനത്തിനും നന്മയ്ക്കുമായി പ്രവർത്തിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിച്ചുകൊണ്ടായിരിക്കും ഈ ദിനാചരണം പ്രാർത്ഥനയുടെ മാരത്തോണായി മാറ്റുവാൻ സാധിക്കുന്നതെന്ന് സംഘാടകരുടെ പ്രസ്താവന വ്യക്തമാക്കി.

Spread the love
Annie P John

Annie P John

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു