വണ്ടന്‍പതാല്‍ ഇടവകയില്‍ പേഴുംകാട്ടില്‍ കുടുംബത്തിലെ ഇരട്ടസഹോദരങ്ങള്‍ ഡീക്കന്‍ ആന്റോ (ഡീ. ആന്‍ഡ്രൂസ്) യും ഡീക്കന്‍ അജോ (ഡീ. വര്‍ഗീസ്) യും ഇന്ന് അള്‍ത്താരയില്‍ പ്രഥമബലി അര്‍പ്പിക്കും. ജനിച്ചതുമുതല്‍ എല്ലാം ഒരുപോലെയായിരുന്ന ഇരുവരും പ്രഥമബലി അര്‍പ്പിക്കുന്നതും ഒരുപോലെതന്നെ. ഇരുവരെയും പെട്ടെന്ന് തിരിച്ചറിയാന്‍ അത്ര പരിചയമില്ലാത്തവര്‍ക്ക് സാധിച്ചെന്ന് വരില്ല. സ്കൂള്‍ കാലഘട്ടം മുതല്‍ ഒരേ വസ്ത്രങ്ങളും ഒരേ ബാഗുമായി വന്നിരുന്ന ഇവരെ തിരിച്ചറിയാന്‍ ആ സമയത്ത് സഹപാഠികളും പണിപ്പെട്ടിരുന്നു. വൈദികവൃത്തി തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ ഒത്തൊരുമ ഈ സഹോദരങ്ങള്‍ കാണിച്ചു.
ഡിസംബര്‍ 29 രാവിലെ വണ്ടന്‍പതാല്‍ സെന്റ് പോള്‍ പള്ളിയില്‍വച്ച് നടക്കുന്ന തിരുക്കര്മ്മങ്ങളില്വച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കൈവയ്പ് ശുശ്രൂഷവഴി ഇരുവരും കത്തോലിക്കാസഭയിലെ ഇരട്ടവൈദികരായി അഭിഷിക്തരാകും.
വണ്ടന്‍പതാല്‍ ഇടവക പേഴുംകാട്ടില്‍ ആന്‍ഡ്രൂസ് – സെലീന ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇരട്ടക്കുട്ടികളാണ് ഡീക്കന്മാരായ ആന്റോയും അജോയും. അനു, ആല്ബിന്, അതുല്യ എന്നിവരാണ് മറ്റുസഹോദരങ്ങള്‍.
ഇരട്ട സഹോദരങ്ങൾ ബലിവേദിയിലേക്കും ഒരുമിച്ച്
