കാരണം ആ നിയമജ്ഞന് അതിൻ്റെ ഉത്തരം വളരെ വ്യക്തമായി അറിയാമായിരുന്നു. ഇത്തരത്തിലുള്ള സംശയങ്ങളും ചോദ്യങ്ങളും പലപ്പോഴും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എൻ്റെ അയൽക്കാരൻ എൻ്റെ അടുത്ത വീട്ടിലെ താമസക്കാരൻ മാത്രമല്ലന്നും, ഓഫീസിൽ നമ്മുടെ കൂടെ പണിയെടുക്കുന്നവനും, ബസിലും ജീപ്പിലുംമറ്റും നമ്മുടെ കൂടെ യാത്ര ചെയ്യുന്നവനും, റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിനായി നമ്മുടെ മുൻപിലും പിന്നിലും ക്യൂവിൽ നില്ക്കുന്നവനും, നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം നമ്മുടെ അയൽക്കാരാണ് എന്ന ബോധ്യം എപ്പോഴും നമുക്ക് ഉണ്ടാക്കണം. എങ്കിൽ മാത്രമേ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ അയൽപക്ക സ്നേഹത്തിൻ്റെ വാതിലുകൾ അടയാതെ, അടക്കാതെ സൂക്ഷിക്കാനും, മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധങ്ങൾ ബന്ധനങ്ങളാകാതെ മുന്നോട്ടു കൊണ്ടു പോകാനും നമുക്ക് സാധിക്കുകയൊള്ളു.കൂടാതെ,മറ്റുള്ളവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതിയെന്നും പക്ഷേ,അവ പുന:സൃഷ്ടിക്കാൻ ഒരുപക്ഷേ, ഒരയുസ്സു തന്നെ വേണ്ടിവരുമെന്ന തിരിച്ചറിവ് നമുക്ക് സ്വതമാക്കാനും കഴിയണം വചനം പറയുന്നു: “ഇതനുസരിച്ചു പ്രവർത്തിക്കുക;നീ ജീവിക്കും”(ലൂക്കാ.10:28). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.