• ചൊവ്വ. ഒക്ട് 4th, 2022

Cat-NewGen

Language of Jesus and His Church is Love

📖🛐✝💊 Gospel capsule👣🌼🕊💒 568 (13/08/2022)

Avatar

ByFr. Sijo Kannampuzha

ആഗ 13, 2022

എങ്കിലും അവര്‍ക്ക്‌ ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ കടലില്‍പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്‌സ്യത്തിൻ്റെ വായ്‌ തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത്‌ എനിക്കും നിനക്കുംവേണ്ടി അവര്‍ക്കു കൊടുക്കുക. (മത്തായി 17 : 27)

ദേവാലയനികുതി പിരിക്കുന്നവരോട് യേശു നികുതി നൽകുന്നയാളാണ് എന്ന് പത്രോസ് പറഞ്ഞു. അതറിഞ്ഞുകൊണ്ട് യേശു പത്രോസിനോട് എങ്ങനെയാണ് നികുതിക്കായുള്ള പണം കണ്ടെത്തേണ്ടത് എന്ന് നിർദ്ദേശിക്കുകയാണ്. പത്രോസ് പിടിക്കുന്ന മത്സ്യത്തിൻ്റെ വായിൽ നാല് ദ്രാക്മയുടെ നാണയം ഉണ്ടാകും എന്നാണു പഴയ ഗ്രീക്ക് ബൈബിളിൽ വായിക്കുന്നത്. ദേവാലയം പരിപാലിക്കാനായുള്ള യഹൂദ നികുതിഒരാൾക്ക് രണ്ടു ദ്രാക്മയാണ്. യേശുവിനും പത്രോസിനും കൂടി നാല് ദ്രാക്മ.

യേശു നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നവനാണ്.

നമുക്ക് സമൂഹം എന്നത് പ്രാധാന്യം കുറഞ്ഞതോ അനന്യമോ ആയ സംജ്ഞയല്ല. നാമെല്ലാവരും കൂടിച്ചേരുമ്പോഴാണ് സമൂഹം രൂപംകൊള്ളുന്നത്. ക്രിയാത്മകമായി ഇടപെടുമ്പോൾ സമൂഹത്തിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നു. നമ്മുടെ സമൂഹം കൂടുതൽ നന്മയുള്ളതാകാൻ ഞാൻ എത്രമാത്രം പരിശ്രമിക്കുന്നുണ്ട്? ഞാൻ സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവനാണോ?

ആവശ്യമായതെല്ലാം നൽകാൻ കഴിവുള്ളവനാണ് ദൈവമെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു സുവിശേഷഭാഗം കൂടിയാണ് ഇത്. എല്ലാം അറിയുകയും, എല്ലാം ചെയ്യാൻ കഴിവുള്ളവനുമായ ദൈവം പത്രോസിനെ മീൻ പിടിക്കാനും (വായിൽ നാല് ദ്രാക്മയുള്ള) നികുതിയടയ്ക്കാനും നിർദ്ദേശിക്കുന്നു.

നാമായിരിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയതും കഠിനവുമായ സാഹചര്യമായിക്കൊള്ളട്ടെ ദൈവം എപ്പോഴും നമ്മെ അതിൽ നിന്ന് കരകയറ്റാൻ കഴിവുള്ളവനാണ്.

യേശു ഇക്കാര്യം ഒരു തർക്കത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. യഹൂദാധികാരികളെ ഒരു വിധത്തിലും പ്രകോപിപ്പിക്കാനോ വെല്ലുവിളിക്കാനോ താല്പര്യപ്പെടുന്നില്ല. നിയമമനുസരിക്കാനുള്ള യേശുവിൻ്റെ സന്നദ്ധത നമുക്കിവിടെ ദൃശ്യമാണ്.

ശാന്തത നിലനിർത്തുന്നതും അനാവശ്യമായ സ്പർദ്ധകൾ അവഗണിക്കുന്നതും സമാധാനകാംക്ഷികളായ മനുഷ്യരുടെ ലക്ഷണങ്ങളാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ എങ്ങനെയാണ് പെരുമാറുന്നത്? ഞാൻ വൈകാരികമായി പ്രതികരിക്കുകയും അനാവശ്യമായ വാഗ്വാദങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ടോ?

🖋Fr Sijo Kannampuzha OM

Spread the love
Avatar

Fr. Sijo Kannampuzha

May God Bless You

Related Post

അന്യരുടെ രഹസ്യങ്ങളുമായി നമ്മെ സമീപിക്കുന്നവരോട് വളരെ കരുതലോടെ വേണം മറുപടി പറയാൻ. അല്ലെങ്കിൽ അവർ തിരിച്ചു പോകുന്നത് മിക്കവാറും നമ്മുടെ പല വിലപ്പെട്ട രഹസ്യങ്ങളുമായിട്ടായിരിക്കും.
നമ്മിൽ പലരും മറ്റുള്ളവരിൽ നിന്നും നമുക്കു നേരെ ഉയരുന്ന വിമർശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും കഴിയുന്ന വിധത്തിൽ ചെറുക്കാൻ നമ്മുടെ കഴിവിൻ്റെ പരമാവധി ശ്രമിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ അസ്വസ്ഥരും സ്വയം നിയന്ത്രണം നഷ്ടപ്പെട്ടവരും ആയിത്തീർന്നെന്നും വരാം. നമ്മുടെ ഉപരി നൻമയ്ക്കു വേണ്ടിയാണങ്കിൽപ്പോലും അവയെ സ്വീകരിക്കാൻ നമുക്ക് ഇഷ്ടമില്ല.
ജീവിതം സുന്ദരവും അർത്ഥപൂർണവും സൃഷ്ടിപരവുമായിത്തീരണമെങ്കിൽ നമ്മൾ നമ്മുടെ മനോഭാവങ്ങളിലും ജീവിത ത്തെക്കുറിച്ചുള്ള കഴ്ചപ്പാടുകളിലും കടന്നു കൂടിയിട്ടുള്ള വൈകല്യങ്ങളെ വേരോടെ പിഴുതുകളയാൻ തയ്യാറാകണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed