• ചൊവ്വ. സെപ് 21st, 2021

Cat-NewGen

Language of Jesus and His Church is Love

*ക്രൈസ്തവരുടെ പ്രശ്ന പരിഹാരത്തിനായി കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം*

Avatar

ByEditor

ജുലാ 24, 2021

ഇന്ത്യയിലെ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ മുൻനിർത്തി കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമിയുടെയും നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നു. പന്ത്രണ്ട് അംഗ യുവജന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

2020 മെയ് മാസം മുതൽ 2021 ജൂൺ മാസം വരെ ഇന്ത്യയിലെ ക്രൈസ്തവർ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് പ്രത്യേകമായി പഠനം നടത്തിയ ശേഷം യു എൻ സെക്രട്ടറി ജനറലിനും ഇന്ത്യൻ പ്രസിഡൻ്റിനും പ്രധാന മന്ത്രിക്കും ന്യൂനപക്ഷ കമ്മീഷനും ഈ റിപ്പോർട്ടിൻ്റെ ഓരോ കോപ്പി വീതം സമർപ്പിക്കും.

ഉത്തർ പ്രദേശിൽ ട്രയിനിൽ യാത്ര ചെയ്ത കന്യാസ്ത്രീകളെ മതപരിവർത്തകരാണെന്ന കുറ്റം ആരോപിച്ച് ട്രെയിനിൽ നിന്ന് ഇറക്കിവിട്ട സംഭവവത്തിൻ്റെയും, നീതിക്ക് വേണ്ടി അവസാന ശ്വാസം വരെ പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ നേരെ എൻ. ഐ. എ. സ്വീകരിച്ച നടപടിയുടെയും, ഡൽഹിയിലെ ലിറ്റിൽ ഫ്ലവർ കാത്തോലിക്കാ ദേവാലയം പൊളിച്ച് മാറ്റിയ ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ നടപടിയുടെയും അടിസ്ഥാനത്തിലാണ് ഇത്തരം ഒരു റിപ്പോർട്ട് തയ്യാറാക്കാൻ കാർലോ യൂത്ത് ആർമി മുന്നോട്ട് വന്നിരിക്കുന്നത്.

ഇന്ത്യയിലെ ഭരണകൂടം അനുശാസിക്കുന്ന പോലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ലഭിക്കുന്നതിനും ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടെത്തുന്നതിനുമായി ഈ റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കും.

ക്രൈസ്തവരായ ഓരോ യുവജനങ്ങൾക്കും
ഗൂഗിൾ ഫോമിൽ ഒപ്പ് വെച്ച് ഇതിൽ പങ്കാളിയാകാം.

https://forms.gle/Uoxngs1X9k5WWHRD6

Spread the love
One thought on “*ക്രൈസ്തവരുടെ പ്രശ്ന പരിഹാരത്തിനായി കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം*”
  1. ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഇന്നും പീഡനം ഏറ്റു കൊണ്ടിരിക്കുകയാണ്. കുരിശു ക്രൈസ്തവ ജീവിതത്തിന്റെ ഭാഗം ആണെങ്കിലും അതിനെ കൊന്നില്ലാതാക്കാനുള്ള പരിശ്രമം ഒരു പരാജയ പരിശ്രമം ആണെന്ന് ഈ കുബുദ്ധികൾ അറിയാതെ പോകുന്നു. ഈശോ പഠിപ്പിച്ച സ്നേഹം ഏതു സഹനത്തെയും, കുരിശിനേയും അതിജീവിക്കുന്നതാണ് എന്നു ഇവർ അറിയുന്ന ഒരു കാലം വരും. വിശുദ്ധ കാർലോ നമ്മുടെ നൂറ്റാണ്ടിന്റെ യുവജനത്തിന്റെ വിശ്വാസ ജീവിതത്തിനു ഒരു ആവേശം ആയിത്തീരട്ടെ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു