• ചൊവ്വ. ഒക്ട് 4th, 2022

Cat-NewGen

Language of Jesus and His Church is Love

നമ്മെ വേണ്ടാത്തവർക്കായി നമ്മൾ എത്ര കരുതലും സ്നേഹവും നല്കിയാലും അത് വിലമതിക്കാത്തവർക്കായി വലഞ്ഞും കരഞ്ഞും തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ സ്നേഹിക്കുന്നവർക്കായും നമ്മുടെ കരുതൽ ആവശ്യമുള്ളവർക്കായും ജീവിക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകരുത്.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ആഗ 16, 2022

ജീവിതത്തിൽ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പലതരത്തിലുള്ള കയ്പേറിയതും ചിലപ്പോൾ പ്രശ്നസങ്കീണ്ണവുമായ സാഹചര്യങ്ങളൊട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണല്ലോ നമ്മുടെ ജീവിതത്തിലെ ജയപരാജയങ്ങൾ ഒരു പരിധിവരെയെങ്കിലും നിർണയിക്കപ്പെടുന്നത്. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിൻ്റെ ഉപരി നൻമക്കായി ചില കാര്യങ്ങൾ, അവ നല്ലതാണന്ന് നമുക്ക് തോന്നുമെങ്കിൽക്കൂടി ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് പറയുന്നത്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ മുങ്ങിത്താഴുന്ന കപ്പലിനെ ഉപേക്ഷിച്ച് സ്വന്തം രക്ഷതേടി എങ്ങോട്ടെങ്കിലും ഓടി മറയുന്ന നാവികൻ്റെ മനോഭാവമാണ് ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ കൈക്കൊള്ളുന്നതെങ്കിൽ ഓർക്കുക, ഇത്തരം ഓട്ടത്തിനിടയിൽ നമ്മുടെ ജീവിതവഴിയിൽ എവിടെയെങ്കിലും നമ്മൾ പകച്ചു നില്ക്കുകയും വിറച്ചു വീഴുകയും ചെയ്ക്കേക്കാം. എന്നാൽ വചനം പറയുന്നു:”നീ തിരിച്ചു വന്നാൽ എൻ്റെ സന്നിധിയിൽ നിന്നെ പുന:സ്ഥാപിക്കാം. വിലകെട്ടവ പറയാതെ സദ് വചനങ്ങൾമത്രം സംസാരിച്ചാൽ നീ എൻ്റെ നാവുപോലെയാകും. അവർ നിൻ്റെ അടുക്കലേക്കു വരും, നീ അവരുടെ അടുക്കലേക്കു മടങ്ങിപ്പോകയില്ല”(ജറെ.15: 19). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

Related Post

അന്യരുടെ രഹസ്യങ്ങളുമായി നമ്മെ സമീപിക്കുന്നവരോട് വളരെ കരുതലോടെ വേണം മറുപടി പറയാൻ. അല്ലെങ്കിൽ അവർ തിരിച്ചു പോകുന്നത് മിക്കവാറും നമ്മുടെ പല വിലപ്പെട്ട രഹസ്യങ്ങളുമായിട്ടായിരിക്കും.
നമ്മിൽ പലരും മറ്റുള്ളവരിൽ നിന്നും നമുക്കു നേരെ ഉയരുന്ന വിമർശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും കഴിയുന്ന വിധത്തിൽ ചെറുക്കാൻ നമ്മുടെ കഴിവിൻ്റെ പരമാവധി ശ്രമിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ അസ്വസ്ഥരും സ്വയം നിയന്ത്രണം നഷ്ടപ്പെട്ടവരും ആയിത്തീർന്നെന്നും വരാം. നമ്മുടെ ഉപരി നൻമയ്ക്കു വേണ്ടിയാണങ്കിൽപ്പോലും അവയെ സ്വീകരിക്കാൻ നമുക്ക് ഇഷ്ടമില്ല.
ജീവിതം സുന്ദരവും അർത്ഥപൂർണവും സൃഷ്ടിപരവുമായിത്തീരണമെങ്കിൽ നമ്മൾ നമ്മുടെ മനോഭാവങ്ങളിലും ജീവിത ത്തെക്കുറിച്ചുള്ള കഴ്ചപ്പാടുകളിലും കടന്നു കൂടിയിട്ടുള്ള വൈകല്യങ്ങളെ വേരോടെ പിഴുതുകളയാൻ തയ്യാറാകണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed