• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയായി സബാ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി

Annie P John

ByAnnie P John

മേയ് 28, 2022

പഞ്ചാബ്:-.ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനിരയാക്കുന്നതിന്റെയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് പാക്കിസ്ഥാൻ.
പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലാണ് ഇപ്പോൾ തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത് .തന്റെ സഹോദരിയായ മുഖദാസിനൊപ്പം വീട്ടുവേലക്കായി പോവുകയായിരുന്ന പതിനഞ്ചുകാരിയായ സബാ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിആണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. നാല്‍പ്പതിന് മുകളില്‍ പ്രായമുള്ള രണ്ടു മുസ്ലീങ്ങള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോകുകയാ യിരുന്നു.ജോലിക്ക് പോവുകയായിരുന്ന താരിഖ് ഇക്ബാല്‍, അമീര്‍ ദാനിയല്‍ എന്നിവര്‍ ഈ സംഭവത്തിന് ദൃക്സാക്ഷികളാണ്. കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് ഈ പെൺകുട്ടി ഇരയായി രിക്കുന്നത്.സബയെ അജ്ഞാത സ്ഥലത്താണ് താമസിപ്പിച്ചിരിക്കുന്നതെന്നു സബയുടെ അമ്മയായ റുബീന നദീം പറയുന്നു.മുഹമ്മദ്‌ യാസിര്‍, മുഹമ്മദ്‌ റിയാസ് എന്നിവര്‍ ചേര്‍ന്ന് സഹോദരിയെ തള്ളിമാറ്റിയാണ് സബയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത് എന്ന് അമ്മ പറയുന്നു. തന്റെ മകൾക്കുണ്ടായഈ ദുര നുഭവത്തിൽ റുബീന ദാനിയല്‍ അപ്പോൾ തന്നെ മദീന ടൌണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു കഴിഞ്ഞു.മുന്‍പുണ്ടായതിന് സമാനമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സബയെ നിര്‍ബന്ധിത വിവാഹത്തിനിരയാക്കുമോയെന്ന ആശങ്കയിലാണ് കുടുംബം. മനുഷ്യാവകാശപ്രവർത്തകർ എല്ലാം തന്നെ സബെ യ്ക്ക് നീതി കിട്ടുന്നതിനുവേണ്ടി പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്.

Spread the love
Annie P John

Annie P John

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed