• ചൊവ്വ. ഒക്ട് 4th, 2022

Cat-NewGen

Language of Jesus and His Church is Love

നമ്മുടെ ജീവിതത്തിൻ്റെ തിരക്കഥ നമ്മൾ തന്നെയാണ് എഴുതി പൂർത്തിയാക്കേണ്ടത് എന്ന തിരിച്ചറിവു മാത്രം മതി ആർക്കുവേണ്ടിയും ഒന്നിനുവേണ്ടിയും കാത്തു നില്ക്കാതെ മുന്നോട്ടു കുതിക്കാനുള്ള നമ്മുടെ തീരുമാനത്തിന് ഉർജ്ജം പകർന്നു കിട്ടാൻ.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ആഗ 13, 2022

വിശാലമായ അർത്ഥത്തിൽ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും വിശാല കാഴ്ചപ്പടോടെ ജീവിതത്തെ നോക്കിക്കാണാനും സാധിക്കുമ്പോഴാണല്ലോ നമ്മുടെയൊക്കെ ജീവിതം കൂടുതൽ ആകർഷകവും അർത്ഥപൂർണവുമായിത്തീരുന്നത്. നമ്മൾ ഇന്ന് ജീവിക്കുന്നത് ഒരു മത്സരത്തിൻ്റെ ലോകത്തായതുകൊണ്ട് ഇവിടെ ഏതുമേഖലയിൽ വിജയിക്കണമെങ്കിലും അതിനുവേണ്ടിയുള്ള അദമ്യമായ ആഗ്രഹവും കഠിനാധ്വാനവും നിശ്ചയദാർഢ്യവും അച്ചടക്കവും ക്ഷമയും എല്ലാറ്റിനുമുപരി വ്യക്തമായ ലക്ഷ്യബോധവും ജീവിതത്തിൽ ഉണ്ടായേ മതിയാകൂ. കാരണം, വിജയത്തിന് മറ്റ് കുറുക്കുവഴികളൊന്നുമില്ല. ഓർക്കുക, നമ്മൾ ആരാണന്നും ഇപ്പോൾ ഏതൊരവസ്ഥയിലാണെന്നും വ്യക്തമായ ഒരു ധാരണ നമുക്കുണ്ടങ്കിൽ മാത്രമേ ഇനിയും നമുക്ക് എവിടെവരെ എത്തിച്ചേരാനാകുമെന്ന തിരിച്ചറിവിലേക്ക് നമ്മൾ വളരുകയൊള്ളു. വചനം പറയുന്നു: “ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു”(ലൂക്കാ.11:10). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

Related Post

അന്യരുടെ രഹസ്യങ്ങളുമായി നമ്മെ സമീപിക്കുന്നവരോട് വളരെ കരുതലോടെ വേണം മറുപടി പറയാൻ. അല്ലെങ്കിൽ അവർ തിരിച്ചു പോകുന്നത് മിക്കവാറും നമ്മുടെ പല വിലപ്പെട്ട രഹസ്യങ്ങളുമായിട്ടായിരിക്കും.
നമ്മിൽ പലരും മറ്റുള്ളവരിൽ നിന്നും നമുക്കു നേരെ ഉയരുന്ന വിമർശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും കഴിയുന്ന വിധത്തിൽ ചെറുക്കാൻ നമ്മുടെ കഴിവിൻ്റെ പരമാവധി ശ്രമിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ അസ്വസ്ഥരും സ്വയം നിയന്ത്രണം നഷ്ടപ്പെട്ടവരും ആയിത്തീർന്നെന്നും വരാം. നമ്മുടെ ഉപരി നൻമയ്ക്കു വേണ്ടിയാണങ്കിൽപ്പോലും അവയെ സ്വീകരിക്കാൻ നമുക്ക് ഇഷ്ടമില്ല.
ജീവിതം സുന്ദരവും അർത്ഥപൂർണവും സൃഷ്ടിപരവുമായിത്തീരണമെങ്കിൽ നമ്മൾ നമ്മുടെ മനോഭാവങ്ങളിലും ജീവിത ത്തെക്കുറിച്ചുള്ള കഴ്ചപ്പാടുകളിലും കടന്നു കൂടിയിട്ടുള്ള വൈകല്യങ്ങളെ വേരോടെ പിഴുതുകളയാൻ തയ്യാറാകണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed