• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

ജീവിതത്തിൽ എന്നും എവിടെയും ആരോഗ്യകരമായത് കേഴ്ക്കാൻ ആഗ്രഹിക്കുക, ആരോഗ്യകരമായത് കേഴ്‌ക്കുക, ആരോഗ്യകരമായി പ്രതികരിക്കുക.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

മേയ് 27, 2022

വീട്ടിലും,നാട്ടിലും, വ്യക്തികൾക്കിടയിലും നടന്നതും നടക്കാവുന്നതും ഒരിക്കലും നടക്കാൻ ഇടയില്ലാത്തതുമായ ദുഷിച്ച കിംവദന്തികൾ കേട്ട് സന്തോഷിക്കുന്നവരുടെയും ഇത്തരം കാര്യങ്ങൾ പറഞ്ഞു പരത്തുന്നവരുടെയും എണ്ണം കൂടിവരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്ന് നമുക്കിടയിൽ പ്രബലമായിക്കൊണ്ടിരിക്കുന്നത് എന്ന് സംശയിച്ചു പോകുന്നു. പൊള്ളയായ വാക്കുകളെക്കാൾ ഘനമുള്ള മൗനമാണ് നല്ലത് എന്ന് ഇത്തരക്കാർ തിരിച്ചറിയുന്നതുവരെ ഇത് തുടർന്നുകൊണ്ടിരിക്കാനാണ് സാധ്യത. നാം ആയിരിക്കുന്ന സാഹചര്യത്തിൽ ഒരു നല്ല കാഴ്ചക്കാരനാകുക, ഒരു നല്ല കേഴ്വിക്കാരനാകുക എന്നു പറത്താൽ ഇത്തരക്കാരിൽ ഒരുവനായിത്തീരുക എന്നല്ല അർത്ഥമാക്കുന്നത്. അതുപോലെ നമ്മൾ ചിലരിൽനിന്നു കേഴ്ക്കുന്ന ചില വാക്കുകളുടെയും അഭിപ്രായങ്ങളുടെയും പിൻബലത്തിൽ അതിൻ്റെ മറ്റു വരായ്കകൾ നോക്കാതെ ചെയ്തു പോകുന്ന ചില അബദ്ധങ്ങൾക്കും എടുക്കുന്ന ചില വികലമായ തീരുമാനങ്ങൾക്കും ചിലപ്പോൾ ഒരായുസ്സിൻ്റ വിലയുണ്ടായിരിക്കും എന്ന കാര്യം നമ്മൾ മറക്കരുത്. കരണം, ചില വാക്കുകൾക്കും പ്രവൃത്തികൾക്കും അങ്ങനെയൊരു പ്രത്യേകതയുണ്ട്. പറഞ്ഞവർ മറന്നാലും കേട്ടവർ മറക്കില്ല. അതു കൊണ്ട് മുൻവിധിയോടെ എന്നതിനെക്കാൾ മുന്നറിവോടെ വേണം മറ്റുള്ളവരോട് സംസാരിക്കാനും, അവരുടെ കാര്യങ്ങളിൽ, അഭിപ്രായങ്ങൾ പറയുവാനും,അവരെ വിധിക്കുവാനും നമ്മൾ തയ്യാറാകാൻ. ഓർക്കുക, വാക്കുകളും അതുകൊണ്ടുള്ള നമ്മുടെ അഭിപ്രായപ്രകടനങ്ങളും താക്കോൽ കൂട്ടംപോലെയാണ്. നമ്മൾ ഏറ്റവും അനുയോജ്യമായവയാണ് അവയിൽ നിന്നും തെരെഞ്ഞെടുക്കുന്നതെങ്കിൽ അവകൊണ്ട് ഏതു മനസ്സ് തുറക്കാനും ഏതു വായ്പൂട്ടാനും നമുക്ക് കഴിയും. വചനം പറയുന്നു:”ബുദ്ധിമാൻ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കും; പാപത്തിൻ്റെ നാളുകളിൽ ദുഷ്പ്രവൃത്തികൾക്കെതിരേ അവൻ ജാഗരൂകത പുലർത്തും”(പ്രഭാ.18:27). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

Related Post

നമ്മെ വേണ്ടാത്തവർക്കായി നമ്മൾ എത്ര കരുതലും സ്നേഹവും നല്കിയാലും അത് വിലമതിക്കാത്തവർക്കായി വലഞ്ഞും കരഞ്ഞും തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ സ്നേഹിക്കുന്നവർക്കായും നമ്മുടെ കരുതൽ ആവശ്യമുള്ളവർക്കായും ജീവിക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകരുത്.
നമുക്ക് എത്ര കിട്ടിയാലും മതിവരാത്ത ചില കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും അഭിനന്ദനവുമൊക്കെ. അതുപോലെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടത്ര നല്കാൻ മടിക്കുന്ന കാര്യങ്ങളും ഇവയൊക്കെത്തന്നെയാണ്.
📖🛐✝💊 Gospel capsule👣🌼🕊💒 568 (13/08/2022)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed