• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

കടംവാങ്ങിയ തൂവലുകളണിഞ്ഞ് അഹംങ്കരിക്കരുത്. കാരണം, യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം അപകടത്തിലേ കലാശിക്കൂ.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

മേയ് 24, 2022

നമ്മിൽ പലരും സ്വപ്നങ്ങൾ കാണുന്നവരാണ്. അവയിൽ പലതും ദിവാസ്വപ്നങ്ങൾ മാത്രമാണന്ന് നമുക്ക് അറിയാമെങ്കിലും അവ കാണാനും അതിൽ സന്തോഷിക്കാനും നമ്മൾ താല്പര്യം കാണിക്കുന്നു. ദിവാസ്വപ്നം കാണുന്നത് അത്രവലിയ ദുശ്ശീലമാണന്ന് കണ്ണടച്ച് വിധിയെഴുതുന്നതും ശരിയല്ല. പക്ഷേ, നമ്മൾ ദിവാസ്വപ്നങ്ങൾ കാണുന്നത് സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമെന്ന നിലക്കാണങ്കിൽ, ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാൻ ഭയമുള്ളവരാണ് നമ്മളെങ്കിൽ, പ്രവർത്തിക്കുന്നതിനു പകരമായിട്ടാണ് നമ്മൾ കിനാവു കാണുന്നതെങ്കിൽ, അതിമോഹമുള്ള എന്നാൽ അലസരായ ദിവാസ്വപ്നക്കാരാണ് നമ്മളെങ്കിൽ സ്വഭാവം നമ്മുടെ ജീവിതത്തെ നാശത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ജീവിതത്തിൻ്റെ എല്ലാ സാഹചര്യങ്ങളിലും പ്രത്യേകിച്ച് പ്രതികൂല സാഹചര്യങ്ങളുടെ അവസരങ്ങളിൽ സങ്കല്പങ്ങളുടെ ലോകത്തേക്ക് ഓടിയൊളിക്കുന്ന പ്രവണതയേക്കാൾ ശുഭാപ്തി വിശ്വാസത്തോടെ എല്ലാ ബുദ്ധിമുട്ടുകളിലും അവസരങ്ങളുടെയും അതിജീവനത്തിൻ്റെയും വഴികൾ കണ്ടെത്താൻ നമ്മൾ പ്രാപ്തരായിത്തീരണം . ഓർക്കുക. നൻമയും തിൻമയും ഒരിക്കലും സമമാകാത്തതുപോലെ യാഥാർത്ഥ്യവും സങ്കല്പപും പെട്ടന്ന് ഒന്നായിത്തീരില്ല. ആയതുകൊണ്ട് സങ്കല്പ സൗധങ്ങളെക്കാൾ യഥാർത്യങ്ങളുടെ കുടിലുകളെ ഇഷ്ടപ്പെടാൻ നമുക്ക് ശ്രമിക്കാം. വചനം പറയുന്നു : “സദുപദേശമില്ലങ്കിൽ പദ്ധതികൾ പാളിപ്പോകും”(സുഭാ.15:22). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

Related Post

ആരാണ് എൻ്റെ അയൽക്കാരൻ(ലൂക്കാ.10:29). വളരെ നിർദ്ദോഷവും ആത്മാർത്ഥത നിറഞ്ഞതുമായ ഒരു ചോദ്യമായി നമുക്കിത് തോന്നുമെങ്കിലും യേശുവിനെ പരീക്ഷിക്കുക മാത്രമായിരുന്നു(ലൂക്കാ.10:25) ഇവിടെ ചോദ്യകർത്താവിൻ്റെ ഉദ്ദേശം.
ദൈവം പറയുന്നത് വരെ പാപ്പ സ്ഥാനത്ത് തുടരുമെന്നും തൽക്കാലം രാജിയില്ലെന്നും ഫ്രാൻസീസ് പാപ്പാ പറഞ്ഞു
ഉറച്ച ലക്ഷ്യബോധത്തോടു കൂടിയുള്ള നിരന്തരമായ പരിശ്രമം ഒന്നുമാത്രമാണ് ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെയും വീഴ്ചകളെയും ഫലപ്രദമായി അതിജീവിക്കുന്നതിന് നമ്മുടെ മുന്നിലുള്ള ഏറ്റവും നല്ല ഒറ്റമൂലി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed