ജീവിതത്തിൽലെ ചില അവസരങ്ങളിൽ നമ്മുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന മോഹഭംഗങ്ങളും ദു:ഖങ്ങളും തിരിച്ചടികളും നമ്മെ തളർത്തുമ്പോൾ ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്നും, ഇത്തരത്തിലുള്ള ദു:ഖങ്ങളും പ്രതികൂല സാഹചര്യങ്ങളും ലോകത്തിൽ മറ്റാർക്കും ഉണ്ടാകാനിടയില്ല എന്നും കരുതാനാണ് നമ്മൾ കൂടുതൽ താല്പര്യം കാണിക്കുന്നതെങ്കിൽ ഇത്തരം മനോഭാവത്തിലൂടെ നമ്മൾ നമ്മളെത്തന്നെ പ്രതിക്കൂട്ടിൽ കയറ്റുകയാണ് ചെയ്യുന്നതെന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാകണം. എന്നാൽ, ഇത്തരം മനോഭാവത്തിനു പകരം ജീവിതത്തിൽ നേരിടേണ്ടിവരുന്ന വിപരീത സാഹചര്യങ്ങളുടെയും വലുതും ചെറുതുമായ വെല്ലുവിളികളുടെയും മുന്നിൽ പെട്ടന്ന് കീഴടങ്ങി നമ്മുടെ മുന്നിലുള്ള ലക്ഷ്യത്തിൽ നിന്ന് പിൻമാറാതെ കൈവിട്ടു പോയതെല്ലാം നഷ്ടങ്ങളാണന്നുകരുതി നിരാശരാകാതെ ഇനിയും വരാനുള്ള നല്ല നാളെകൾക്കായി സന്തോഷത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാൻ സ്വന്തം മനസ്സിനെ സജ്ജമാക്കാൻ നമ്മുക്ക് കഴിയണം. നമ്മുടെ ജീവിതത്തിൽ ഇന്ന് നമ്മുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ പരാജയങ്ങൾക്കും മോഹഭംഗങ്ങൾക്കുമപ്പുറം വലിയൊരു സന്തോഷവും വിജയവും നമ്മെ തേടിയെത്തും എന്ന പ്രതീക്ഷയോടെ ജീവിതത്തിൽ മുന്നേറാൻ നമ്മൾ തയ്യാറാകണം. കാരണം, കഴിഞ്ഞു പോയവയെ ഓർത്തിരിക്കാതെ മുന്നോട്ട് നടക്കുന്നതിൻ്റെ പേരാണ് ജീവിതം. വചനം പറയുന്നു: “മുന തേഞ്ഞ ഇരുമ്പ് കൂർപ്പിക്കാതിരുന്നാൽ അധികം ശക്തിപ്രയോഗിക്കേണ്ടി വരും. എന്നാൽ, ജ്ഞാനം വിജയം നേടുന്നു”(സഭാപ്രസം.10:10-11). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.
ജീവിതത്തിലെ ചെറുതും വലുതുമായ പ്രതികൂല സാഹചര്യങ്ങളോട് നമ്മൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഇത്തരം സാഹചര്യങ്ങളെപ്പോലും സന്തോഷകരമാക്കാനുള്ള ഏറ്റവും നല്ല വഴി എന്താണ്?
