• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

അമേരിക്കന്‍ കത്തോലിക്ക ദേവാലയത്തില്‍ മോഷണം;തിരുവോസ്തിയും സക്രാരിയും മോഷ്ടിക്കപ്പെട്ടു: പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍

Sebin

BySebin

സെപ് 4, 2021

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ ഡെന്‍വെര്‍ അതിരൂപതയിലെ ചരിത്രപ്രാധാന്യമേറിയ ‘ക്യൂര്‍ഡി’ആര്‍സ്’ ആഫ്രോ അമേരിക്കന്‍ കത്തോലിക്ക ദേവാലയത്തില്‍ മോഷണം. തിരുവോസ്തിയും സക്രാരിയുംഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ മരംകൊണ്ടുള്ള വാതില്‍ പൊളിച്ച് സങ്കീര്‍ത്തിയില്‍പ്രവേശിക്കുകയായിരുന്നു. ഓഗസ്റ്റ് 31-ന് രാവിലെ 8:40-നാണ് മോഷണം നടന്ന വിവരം ഇടവക വികാരിയായ ഫാ. ജോസഫ് കാവോയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദേവാലയത്തിന് പുറത്തുള്ള വാതില്‍ കുത്തിത്തുറന്നിരിക്കുന്നതും, കസേരകള്‍ തലകീഴായി കിടക്കുന്നതും കണ്ട അദ്ദേഹം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ്തിരുവോസ്തികള്‍ ചിതറികിടക്കുന്നതും, സക്രാരി മോഷ്ടിക്കപ്പെട്ടിരിക്കുന്നതായും കണ്ടത്. 

ദേവാലയത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും മോഷ്ടിക്കപ്പെട്ട സാധനങ്ങളില്‍ഭൂരിഭാഗത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെങ്കിലും, കര്‍ത്താവിന്റെ ശരീരമായ തിരുവോസ്തിയെകുറിച്ചാണ് തങ്ങളുടെ ആശങ്കയെന്നും, തിരുവോസ്തി തിരികെ ലഭിക്കുവാനാണ്‌ തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്നുംഫാ. കാവോ പറഞ്ഞു. ഇടവക സമൂഹത്തിനു തന്നെ വിഷമമുണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നുകഴിഞ്ഞ 34 വര്‍ഷങ്ങളായി ദേവാലയത്തിലെ ഡീക്കനായിരിക്കുന്ന ക്ലാരെന്‍സ് മക്ഡേവിഡ് ‘സി.എന്‍.എ’യോട്പറഞ്ഞു. മോഷ്ടാക്കളുടെ മാനസാന്തരത്തിനായി സെപ്റ്റംബര്‍ 1ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ഫാ. കാവോ, ഡീക്കനോടൊപ്പം ദേവാലയം വിശുദ്ധ ജലം തളിച്ച് ശുദ്ധീകരണം നടത്തി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു