• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

വാക്കുകള്‍ കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്ത് ദിവ്യകാരുണ്യത്തോടൊപ്പം യേശുനാമം മന്ത്രിച്ചുകൊണ്ട് അവിടുത്തെ ജീവനോടെ നിലനിര്‍ത്തുക.

Sebin

BySebin

സെപ് 23, 2021

വാക്കുകള്‍ കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്ത് ദിവ്യകാരുണ്യത്തോടൊപ്പംയേശുനാമം മന്ത്രിച്ചുകൊണ്ട് അവിടുത്തെ ജീവനോടെ നിലനിര്‍ത്തുക എന്നതാണ് തുര്‍ക്കി കത്തോലിക്കസഭയുടെ ദൈവീക ദൗത്യമെന്ന് ഇസ്താംബൂളിന്റെ നിയുക്ത അപ്പസ്തോലിക വികാര്‍ ഫാ. മാസ്സിമിലിയാനോപാലിനുറോ. ഇക്കഴിഞ്ഞ ദിവസമാണ് ഫാ. മാസ്സിമിലിയാനോയെ ഫ്രാന്‍സിസ് പാപ്പ ഇസ്താംബൂളിന്റെ പുതിയഅപ്പസ്തോലിക വികാറായി നിയമിച്ചത്. ഹാഗിയ സോഫിയ അടക്കമുള്ള പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍മുസ്ലിം മോസ്ക്കാക്കി മാറ്റുകയും തീവ്ര ഇസ്ലാമിക നിലപാട് പിന്തുടരുകയും ചെയ്യുന്ന തുര്‍ക്കി പ്രസിഡന്‍റ് തയിബ്ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന രാജ്യത്തു വലിയ ദൌത്യമാണ് ഫാ. മാസ്സിമിലിയാനോയ്ക്കു ലഭിച്ചിരിക്കുന്നത്. 

ഇസ്താംബൂളിലെ കത്തോലിക്ക സമൂഹത്തെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും, ഇസ്താംബൂളിനെ സംബന്ധിച്ചിടത്തോളം എക്യുമെനിസത്തില്‍ അധിഷ്ടിതമായ സമീപനമാണ് വേണ്ടതെന്നുംഫാ. മാസ്സിമിലിയാനോ പറഞ്ഞു. ഏതാണ്ട് 45 ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളാണ് തുര്‍ക്കി സഭയുടെമറ്റൊരു വെല്ലുവിളി. വിദേശമതമായി പരിഗണിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തെ തുര്‍ക്കി സംസ്കാരത്തോട്കൂടുതല്‍ അടുപ്പിക്കുകയാണ് വേണ്ടത്. ഇക്കൊല്ലം സെമിനാരി പഠനം ആരംഭിച്ച തുര്‍ക്കി സ്വദേശിയായ ഒരുയുവാവ് പ്രാദേശിക വിശ്വാസീ സമൂഹത്തിന്റെ വളര്‍ച്ചയുടെ ആദ്യ വിത്തായി മാറുമെന്ന പ്രതീക്ഷയും ഫാ. മാസ്സിമിലിയാനോ പങ്കുവെച്ചു. 
ഇസ്മിര്‍ മെട്രോപ്പൊളിറ്റന്‍ അതിരൂപതയിലാണ് തുര്‍ക്കിയിലെ തന്റെ പ്രേഷിത ദൗത്യം ഫാ. മാസ്സിമിലിയാനോആരംഭിക്കുന്നത്. 2006-ല്‍ ഫാ. ആന്‍ഡ്രീ സാന്റൊറോ എന്ന വൈദികന്‍ വെടിയേറ്റ്‌ മരിച്ച ട്രാബ്സോണിലെവികാരിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. തുര്‍ക്കി സഭ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ്ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് പറഞ്ഞ ഫാ. മാസ്സിമിലിയാനോ ഫാ. ആന്‍ഡ്രീയുടെ മരണം തുര്‍ക്കിയിലെസുവിശേഷ പ്രഘോഷണം ഭയംകൂടാതെ ചെയ്യേണ്ട അപകടകരമായ ദൗത്യമാണെന്ന കാര്യം തങ്ങളെപഠിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു