• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

നാം എവിടെവരെ എത്തി എന്നതിലുപരി നമ്മുക്കിനിയും എവിടെവരെ പോകാനുണ്ട് എന്ന ചിന്തയായിരിക്കണം നമ്മുടെ പ്രചോദനത്തിൻ്റെ കാതൽ.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ജൂണ്‍ 22, 2021

സാധാരണക്കാരായ ആളുകൾ ധീരസാഹസികരും നിർഭയരുമായിത്തീരുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. അവർക്കെങ്ങനെ ഇത് സാധ്യമാകുന്നുവെന്ന ചിന്ത പലപ്പോഴും നമ്മെ ആശയക്കുഴപ്പത്തിലാക്കാറുമുണ്ട്. തങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞവയെ അംഗീകരിക്കാനും, കുറ്റബോധമില്ലാതെ ഇന്നിനെ നേരിടാനും ആത്മവിശ്വാസത്തോടെ, ഭയമില്ലാതെ നല്ലൊരു ഭാവിക്കായി കാത്തിരിക്കാനും കഴിയുന്നതു കൊണ്ടാണ് അവർക്കിത് സാധ്യമാകുന്നത്. നമ്മുക്കും നമ്മുടെ അനുദിന ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും നേരിടുന്നതിനും തൻ്റേടത്തോടെ പെരുമാറുന്നതിനും അമാനുഷികമെന്ന് തോന്നവുന്ന ധൈര്യം ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം. നമ്മുടെയെല്ലാം ഉള്ളിൽ ഒരളവുവരെ ധൈര്യം ഉണ്ട്. അതു വളർത്തി വലുതാക്കാനും നമ്മുക്ക് കഴിയും. അതിനായി നിത്യജീവിതത്തിൽ നമ്മുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ചെറുകിട പ്രതിസന്ധികളെ ലക്ഷ്യബോധത്തോടെ തരണം ചെയ്യാനുള്ള ധൈര്യം നമ്മൾ സ്വന്തമാക്കിയാൽ മതി. ഇതിനായി നമ്മുക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് മരച്ചില്ലയിൽ ഇരിക്കുന്ന ഒരു പക്ഷിയുടെതുപോലുള്ള ആത്മവിശ്വസമാണ്. ഒരു പക്ഷി ഒരു മരച്ചില്ലയിൽ ഇരിക്കുന്നത് താനിരിക്കുന്ന ചില്ല ഒടിയുമോ എന്ന ഭയപ്പാടേടെയല്ല മറിച്ച് സ്വന്തം ചിറകുകളെ വിശ്വാസമുള്ളതുകൊണ്ടാണ് . ഇതുപോലെയാകണം നമ്മുടെ ജീവിതവും. എപ്പോഴും സ്വന്തം കഴിവുകളിൽ വിശ്വാസമുള്ളവരായിരിക്കണം നമ്മൾ. ഭാവിയിൽ നേരിടേണ്ടി വരാനിടയുള്ള സാഹചര്യങ്ങളെയൊർത്ത് പിൻമാറിയവരല്ല മറിച്ച് സ്വന്തംകഴിവിൽ വിശ്വാസമർപ്പിച്ചവരാണ് ജീവിതത്തിൽ തങ്ങൾ കണ്ട സ്വപ്നങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് എന്നകാര്യം നമ്മുക്ക് മറക്കാതിരിക്കാം. വചനം പറയുന്നു: “ഉത്കൃഷ്ടദാനങ്ങൾക്കു വേണ്ടി തീഷ്ണമായി അഭിലഷിക്കുവിൻ. ഉത്തമമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചു തരാം”(1കോറി. 12:31). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു