• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

വിശുദ്ധ അലോഷ്യസ് ഗോൺസാഗാ(1568-1591)

Annie P John

ByAnnie P John

ജൂണ്‍ 21, 2021

വളരെ പ്രബലവും പ്രശസ്തവുമായ കുടുംബത്തിലെ അംഗമായിരുന്ന വിശുദ്ധ അലോഷ്യസ് ഗോൺസാഗാ തന്റെ കുടുംബത്തിന്റെ കുലീന തകൾ എല്ലാം ഉപേക്ഷിച്ച് ഒരു ജസ്യൂട്ട് പുരോഹിതൻ ആയിത്തീർന്നു പ്ലേഗ് ബാധിതരായ ജനങ്ങളെ പരിപാലിച്ചു മരിച്ച ഒരു യുവാവ് ആയിരുന്നു.

ഇറ്റലിയിലെ ഗോൺസാഗാ കുടുംബത്തിലെ ആദ്യജാതൻ ആയിരുന്നു അലോഷ്യസ്. അന്ന് ആ രാജ്യത്ത് നടന്ന ഒട്ടുമിക്ക വ്യാപാരങ്ങളും കൈകാര്യം ചെയ്തിരുന്നതും നേതൃത്വം വഹിച്ചിരുന്നതും ഗോൺസാഗാ കുടുംബക്കാരായിരുന്നു. വഞ്ചനയിലൂടെയും കുതികാൽ വെട്ടിലൂടെയും നേടിയ രാഷ്ട്രീയ സ്വാധീനങ്ങൾ ആയിരുന്നു ഈ കുടുംബത്തിന്റെ സമ്പാദ്യം. നാലാം വയസ്സിൽ തന്നെ അലോഷ്യസ്സിന് രാജകുടുംബാംഗം എന്ന നിലയിലും സൈനികൻ എന്ന നിലയിലും ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നു. എട്ടാമത്തെ വയസ്സിൽ ഇറ്റലിയിലെ മഹാ പ്രഭുവായ ഫ്രാൻസ്സ്കോ ൽ ഡേ ‘മെഡിസി -യുടെ കൊട്ടാരത്തിലെ സേവനത്തിലും അദ്ദേഹം ഏർപ്പെട്ടു.

ഒരിക്കൽ അലോഷ്യസ് ഗോൺസാഗായ്ക്ക് വൃക്ക സംബന്ധമായ അസുഖം പിടിവിട്ടു. രോഗ പരിചരണ സമയത്തെ ഒഴിവുസമയങ്ങൾ അദ്ദേഹം പ്രാർത്ഥിക്കുവാനും ആത്മീയ പുസ്തകങ്ങൾ വായിക്കുവാനും ആണ് സമയം കണ്ടെത്തിയിരുന്നത്. ഒമ്പതാമത്തെ വയസ്സിൽ ഗോൺസാഗാ സ്വകാര്യമായി ബ്രഹ്മചര്യവ്രതം നേർന്നു.

അലോഷ്യസിന്റെ രണ്ട് സഹോദരന്മാരും രാഷ്ട്രീയ വാഗ്വാദങ്ങൾക്കും അഴിമതികളിലേക്കും ജീവിതം തിരിച്ചുവിട്ടു. എന്നാൽ അലോഷ്യസ്സിന് ആത്മീയമായ വളരെയധികം സുഹൃദ് ബന്ധങ്ങളും സഖ്യങ്ങളും ഉണ്ടായിരുന്നു. വിശുദ്ധ ചാൾസ് ബെറോമിയോയിൽ നിന്നുമാണ് അലോഷ്യസ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്. അതോടൊപ്പം തന്നെ ചെറുപ്പക്കാർക്ക് അലോഷ്യസ് വിശ്വാസ പരിശീലനം നൽകി. തെറ്റായ മാർഗ്ഗങ്ങളിൽ ചരിക്കുന്ന തന്റെ പിതാവിനോടുള്ള അതൃപ്ത്തിയും കോപവും കൊണ്ട് ഒരിക്കൽ അലോഷ്യസ് പൊട്ടിത്തെറിച്ചു. താൻ ഒരു ഈശോസഭാ വൈദികൻ ആകുവാൻ പോവുകയാണെന്ന് വിവരവും അദ്ദേഹം തന്റെ പിതാവിനോട് പ്രഖ്യാപിച്ചു. ഈശോസഭാ വൈദികൻ ആകാതെ ഒരു ഇടവക പുരോഹിതനായി തീരുവാൻ കുടുംബാംഗങ്ങൾ അദ്ദേഹത്തെ പരമാവധി ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അവരുടെ ലക്ഷ്യം അലോഷ്യസ്സിനെ ഒരു മെത്രാൻ ആക്കി മാറ്റി കൊണ്ട് രാഷ്ട്രീയ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്നതായിരുന്നു. അവരുടെ ഒരു പ്രവർത്തനങ്ങൾക്കും അലോഷ്യസ്സിനെ തന്റെ ദൃഢനിശ്ചയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആയില്ല. ഉറച്ചനിലപാടിൽ നിന്നുകൊണ്ട് അദ്ദേഹം പതിനെട്ടാമത്തെ വയസ്സിൽ ഒരു ഈശോസഭാ വൈദികനായ് തീർന്നു . ഈശോസഭാ വൈദികൻ ആകുന്നതിന് അദ്ദേഹത്തിന് തന്റെ പ്രഭു കുടുംബത്തിലെ അംഗത്വം സമ്പത്തും പദവിയുമെല്ലാം ഉപേക്ഷിക്കേണ്ടതായി വന്നു.

1685ൽ അലോഷ്യസ് ഒരു ജസ്യൂട്ട് നോവിസ് ആയി. റോമിലെ അദ്ദേഹത്തിന്റെ സ്പിരിച്വൽ ഡയറക്ടർ വിശുദ്ധ റോബർട്ട് ബെല്ലാർമിൻ ആയിരുന്നു. വ്യക്തിപരമായ പ്രാർത്ഥനകൾക്കും പ്രായശ്ചിത്ത പ്രവർത്തനങ്ങൾക്കുമായി വളരെ കുറച്ച് സമയം മാത്രം ചെലവഴിച്ചു കൊണ്ട് കൂടുതൽ സമയം കൂട്ടുകാരോടൊപ്പം ഉപയോഗിക്കുവാനും സൗഹൃദം പങ്കുവയ്ക്കുവാനും ശ്രമിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. വലിയ ആരോഗ്യവാൻ ഒന്നും ആയിരുന്നില്ല എങ്കിലും അലോഷ്യസ് വിജയകരമായി തന്റെ പഠനം തുടർന്നു.

1591ൽ റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ രോഗികളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി അലോഷ്യസ് സജീവമായി രംഗത്തുവന്നു. ക്രമേണ അലോഷ്യസ്സിലേക്കും പ്ലേഗ്ഗിന്റെ ലക്ഷണങ്ങൾ പകരുകയും 1591 ജൂൺ 21 ആം തീയതി ഇരുപത്തിമൂന്നാം വയസ്സിൽ പ്ലേഗ് ബാധിതനായി മരിക്കുകയും ചെയ്തു.1726ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു .

യുവജനങ്ങളുടെ മധ്യസ്ഥൻ ആണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗാ.

Spread the love
Annie P John

Annie P John

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു