ജീവിതം ബാലൻസിലാണെന്ന് ബാലൻസുള്ളതൊക്കെ എണ്ണി തിട്ടപ്പെടുത്തിവച്ചിട്ട് പറയാനാവില്ല. ഒറ്റ കാലുള്ള കുരിശിൽ കിടന്ന് ക്രിസ്തു രക്ഷ നൽകിയത് നമ്മുടെ കുറവിനെ ഇല്ലാതാക്കനായിരുന്നു. എല്ലാം തികഞ്ഞു മിച്ചം വയ്ക്കാൻ നമുക്കു കഴിയില്ല. ഉള്ളതിൽ നിന്ന് നൽകുമ്പോഴാണ് ബാലൻസിങ് ശെരിയാകുന്നത്.
ക്രിസ്തുവിന്റെ അരികിലേക്കുള്ള യാത്രയിൽ നമ്മൾ ഒറ്റക്കല്ല. കൂടെ അവനുണ്ട്. അവനോട് ചേരാൻ അവനാകേണ്ട ദൂരം കുറച്ചധികം ഉണ്ടെങ്കിലും, നിശബ്ദതയോടെ അവനോടൊപ്പം ചരിക്കാം. അവൻ നമ്മെ അറിയുന്നുണ്ട്. സുകൃതങ്ങൾ നമ്മിൽ നിറയാൻ നാം ജീവിതത്തിൽ സഹനങ്ങൾ കൊണ്ട് ബാലൻസ്ഡ് ആകണം.
“ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക;
ദാക്ഷിണ്യം അനുഭവിക്കുന്നവനെന്ന ദുഷ്കീര്‍ത്തി വരരുത്.”
പ്രഭാഷകന്‍ 29 : 23
🌹🪶