• ചൊവ്വ. ഒക്ട് 4th, 2022

Cat-NewGen

Language of Jesus and His Church is Love

Month: ഓഗസ്റ്റ്‌ 2022

  • Home
  • 📖 വചന വിചിന്തനം 📖

📖 വചന വിചിന്തനം 📖

“വന്നു പ്രാതല്‍ കഴിക്കുവിൻ” (യോഹ. 21:12) നമ്മുടെ ആവശ്യങ്ങൾ അറിയുന്നവനാണ് ദൈവം. നമ്മെ എപ്പോഴും അനുഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന ആ ദൈവത്തിന്റെ സ്നേഹം പലപ്പോഴും കണ്ടില്ല എന്ന് നടിച്ച് നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെ ഓടി, ദൈവത്തിൽ നിന്ന് നാം അകന്ന് ജീവിക്കുകയാണ്.…

വിജയകരമായ ഒരു ജീവിതമാണ് നമ്മുടെ ലക്ഷ്യമെങ്കിൽ എത്തിച്ചേരുക എന്നതിനെക്കാൾ പ്രധാനം യാത്ര തുടങ്ങുക എന്നതാണ് എന്ന തിരിച്ചറിവോടെ ഗ്യാലറിയിലിരുന്ന് കളി കാണുന്നവരെപ്പോലെയും, സ്വപ്ന ലോകത്തുമാത്രം ജീവിക്കുന്നവരെപ്പോലെയും മാത്രം ആകാതെ കളി കളത്തിലേക്ക് ഇറങ്ങി കളിക്കാൻ നമ്മൾ തയ്യാറാകണം.

കാരണം, ജീവിതവിജയമെന്നത് അതിനായുള്ള നമ്മുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളുമായി ഏറെ ബന്ധപ്പെട്ടു നില്ക്കുന്ന ഒരു കാര്യമാണ്. ജിവിതത്തിൽ ഞാൻ ലക്ഷ്യംവച്ചിരിക്കുന്ന വിജയത്തിനായി അവസാനംവരെ പൊരുതും.ജയിച്ചു മുന്നേറാൻ സാധിക്കുന്ന കാര്യമാണങ്കിൽ ഞാൻ ജയിച്ചു മുന്നേറുക തന്നെ ചെയ്യും. ഇനി അവസാനം പരാജയം ഏറ്റുവാങ്ങേണ്ടി വന്നാലും…

ജീവിതത്തെ ആകമാനം പ്രതികൂലമായി ബാധിക്കാനിടയുള്ള തെറ്റായ തീരുമാനങ്ങളുടെ പിൻബലത്തിൽ കൂടുതൽ ആളുകൾക്കൊപ്പം ഒന്നിച്ചു നടക്കുന്നതിനെക്കാൾ നല്ലത് ശരിയായ തീരുമാനങ്ങളുടെ പിൻബലത്തിൽ നമ്മുടെ ജീവിത ലക്ഷ്യത്തിലേക്ക് നമ്മൾ ഒറ്റക്ക് നടന്നു മുന്നേറുന്നതാണ്.

നമ്മുടെയൊക്കെ ജീവിതത്തിലെ വിവിധ സന്ദർഭങ്ങളിൽ നമ്മെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിവിധ തീരുമാനങ്ങൾ നമ്മൾ പലപ്പോഴായി കൈക്കൊള്ളാറുണ്ട്. ഇത്തരം തീരുമാനങ്ങളിൽ ഓരോന്നിനും അതിൻ്റേതായ ആഴത്തിലും പരപ്പിലുമുള്ള ഗുണദോഷ ഫലങ്ങളുമുണ്ട്.അതു കൊണ്ടുതന്നെ തീരുമാനങ്ങളെടുത്ത വ്യക്തിയോ അതുമായി ബന്ധപ്പെട്ട വ്യക്തികളൊ തങ്ങളുടെ തീരുമാനങ്ങളുടെ…

August 29: തിരുഹൃദയത്തിന്റെ വിശുദ്ധ ഏവുപ്രാസ്യാമ്മ

തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ…

വിശുദ്ധ കുർബാന സ്വീകരിക്കാനായിട്ടുള്ള പ്രായം ഏഴു വയസ്സാക്കി കുറയ്ക്കാന്‍ പത്താം പീയുസ് മാര്‍പാപ്പയെ പ്രേരിപ്പിച്ച ബാലികയുടെ കഥ

1903 ലാണ് അയർലണ്ടിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ നെല്ലി എന്ന കുട്ടി ജനിക്കുന്നത്. അവളുടെ പിതാവ് വില്ല്യം ബ്രിട്ടീഷ് സൈന്യത്തിലെ ഒരു അംഗമായിരുന്നു. രണ്ടാം വയസ്സിൽ തന്നെ സാധാരണയായി ആ പ്രായത്തിലുള്ള കുട്ടികളിൽ ഇല്ലാത്ത ഒരു ആത്മീയത അവൾ പ്രകടിപ്പിക്കാൻ തുടങ്ങി.…

ജീവിതത്തിനൊരു അർത്ഥമുണ്ടായിരിക്കുക, ജീവിതത്തിനൊരു ലക്ഷ്യമുണ്ടായിരിക്കുക, ജീവിക്കാൻ നല്ലൊരു കാരണമുണ്ടായിരിക്കുക.

ഇത്രയുമൊക്കെ മതി നമ്മുടെയൊക്കെ ജീവിതം ഏറെ സന്തോഷം നിറത്തതും അർത്ഥപൂർണവുമായിത്തീരാൻ എന്നു നമ്മൾ പലപ്പോഴും സ്വയം ആശ്വസിക്കാറുണ്ടെങ്കിലും മനുഷ്യരെന്ന നിലയിൽ നമ്മൾ പലപ്പോഴും നിസ്സഹായരും നിരാശരുമായി തീരാറുണ്ട്. എന്നാൽ, ദൈവമക്കളെന്ന നിലയിൽ നമ്മുടെ മനോഭാവം അങ്ങനെ ആയിരിക്കരുത്.മറിച്ച് സർവശക്തനായ ദൈവം നമുക്ക്…

നമ്മൾ സ്വയം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന നമ്മുടെ ജീവിതത്തിലെ പല പരിധികൾക്കപ്പുറം നമുക്കയി ഒരു ജീവിതവും ആ ജീവിതം സ്വന്തമാക്കാനുള്ള സാധ്യതകളും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചിട്ടുള്ളവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു എന്ന വസ്തുത മനസ്സിലാക്കി മുന്നോട്ടു നീങ്ങാൻ ഇനിയും നമ്മൾ വൈകരുത്.

ജീവിതത്തിൽ വലുതും ചെറുതുമായ ഒരു കാര്യവും ചെയ്തു പൂർത്തിയാക്കാൻ തനിക്ക് സാധിക്കില്ല, അതിന് പ്രാപ്തിയുള്ളവനല്ല താനെന്ന് നമ്മളിൽ ആരെങ്കിലും സ്വയം കരുതുന്നുണ്ടങ്കിൽ തീർച്ചയായും മഹത്തായ ഒരു ജീവിതം സ്വപ്നം കാണാനും സ്വന്തമാക്കാനും നമുക്ക് സാധിക്കാതെ വന്നേക്കാം. എന്നാൽ, ജീവിതത്തിൻ്റെ ചില മേഖലകളിൽ…

മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പലായനം വര്‍ദ്ധിക്കുന്നു; ആശങ്ക പങ്കുവെച്ച് കല്‍ദായ സഭാതലവന്‍.

ബാഗ്ദാദ്: ലോകം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും, യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശത്തേത്തുടര്‍ന്ന്‍ ഉടലെടുത്ത പ്രത്യേക സാഹചര്യവും മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പലായനത്തിന് ആക്കം കൂട്ടിയെന്ന മുന്നറിയിപ്പുമായി കല്‍ദായ സഭാതലവന്‍. നിലവില്‍ ലോകം നേരിടുന്ന പ്രതിസന്ധികള്‍ സഭയുടെ ചാരിറ്റി, സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി…

നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ മറ്റുള്ളവരെ സ്നേഹിക്കുന്നതും മററുള്ളവരാൽ സ്നേഹിക്കപ്പെടുന്നതുമായ നിമിഷങ്ങളാണ്. എന്നാൽ, നമ്മൾ സ്നേഹിക്കുന്നവരിൽ നിന്നുപോലും നമ്മെ വേദനിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണ് നമുക്ക് ജീവിതത്തിൽ ചില തിരിച്ചറിവുകൾ സ്വന്തമാകുന്നത്.

അതോടൊപ്പം ഇത്തരം സാഹചര്യങ്ങളിൽ തന്നെയാണ് നമ്മൾ ജീവിതത്തിൽ കൂടുതൽ കരുത്തൻമാരായിത്തീരുന്നതും,അതുവരെ സഹിക്കാനും അഭിമുഖീകരിക്കാനും പറ്റില്ലെന്നു നമ്മൾ കരുതിയിരുന്ന പലതും സഹിക്കാനും അഭിമുഖീ കരിക്കാനും പഠിക്കുന്നതും ഇത്തരം സാഹചര്യങ്ങളിൽ നിന്നു തന്നെയാണ്. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന അവസരങ്ങളിൽ ചില തോൽവികളെയും, കുറ്റപ്പെടുത്തലുകളുമൊക്കെ അഭിമുഖീകരിക്കേണ്ടതായിവന്നേക്കാം.…

ചിരിയും നർമ്മബോധവും ദൈവം മനുഷ്യന് നല്കിയ മഹത്തായ അനുഗ്രഹങ്ങളാണ്. അതുകൊണ്ടാണ് തരിയോളം ചിരിമതി തിരയോളം കണ്ണീരൊപ്പാൻ എന്നു പറയുന്നത്.

നിഷ്ക്കളങ്കമായൊരു പുഞ്ചിരിയിലാണ് പലപ്പോഴും നല്ല വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും മുളപൊട്ടി വളരുന്നത്. നമ്മുടെയൊക്കെ ജീവിത വഴികളിൽ നമുക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്ന തിരിച്ചടികളെയും പരാജയങ്ങളെയും വിജയകരമായി അതിജീവിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറാൻ നമ്മുടെ ഉള്ളിൽനിന്നും വരുന്ന ചിരിയും ചിന്തയും സ്വന്തം ലക്ഷ്യപ്രാപ്തിക്കായിട്ടുള്ള അധ്വാന മനോഭാവവും…

You missed