• ചൊവ്വ. ഒക്ട് 4th, 2022

Cat-NewGen

Language of Jesus and His Church is Love

Month: മാർച്ച്‌ 2022

  • Home
  • വചനവിചിന്തനം

വചനവിചിന്തനം

📖 *വചന വിചിന്തനം* 📖”ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ ?” (മത്താ. 18:33)ചെയ്തു പോയ പാപങ്ങളെക്കുറിച്ച് ഓർത്ത് മനസ്തപിച്ച് നാം തിരികെ ദൈവസന്നിധിയിലേക്ക് വരുമ്പോൾ കരുണയോടെ നമ്മെ സ്വീകരിക്കുന്ന പിതാവിനെ പോലെ നമ്മളും മറ്റുള്ളവരോട്…

ഓരോ ഇരുട്ടിനു ശേഷവും ഒരു പ്രഭാതമുണ്ട് എന്ന പ്രതീക്ഷ തന്നെയാണ് നമ്മുടെയൊക്കെ ജീവിതത്തെ എന്നും എപ്പോഴും മുന്നോട്ട് നയിക്കേണ്ടത്

. ഇതിനുപകരം ജീവിതത്തിലുണ്ടാകുന്ന നിസ്സാര കാര്യങ്ങളെപ്പോലും പർവ്വതീകരിച്ചു കാണാനാണ് നമ്മൾ ശ്രമിക്കുന്നതെങ്കിൽ അവയെക്കുറിച്ചുള്ള വ്യാകുലചിന്തകളും വ്യഥകളും നമ്മെ മാനസികമായും ശാരീരികമായും തളർത്തി കളയുകയും നമ്മുടെ ജീവിതത്തെത്തന്നെ താറുമാറാക്കിത്തീർക്കുകയും ചെയ്യും എന്ന തിരിച്ചറിവിലേക്ക് കടന്നു വരുവാൻ ഇനിയും നമ്മൾ വൈകരുത്. താനൊഴിച്ച് മറ്റുള്ളവരൊക്കെ…

📖🛐✝💊 Gospel capsule👣🌼🕊💒 533 (31/03//2022)

നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്‌ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും(മത്തായി 18 : 35) സഹോദരൻ്റെ തെറ്റുകൾ എത്രപ്രാവശ്യം ക്ഷമിക്കണമെന്ന ചോദ്യത്തിന് കർത്താവ് നിർദയനായ ഭൃത്യൻ്റെ ഉപമയിലൂടെ മറുപടി നൽകുന്നു. ഹൃദയപൂർവ്വം : ക്ഷമ എന്നത് ബാഹ്യമായ ഒരു…

📖🛐✝💊 Gospel capsule👣🌼🕊💒 533 (31/03//2022)

നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്‌ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും(മത്തായി 18 : 35) സഹോദരൻ്റെ തെറ്റുകൾ എത്രപ്രാവശ്യം ക്ഷമിക്കണമെന്ന ചോദ്യത്തിന് കർത്താവ് നിർദയനായ ഭൃത്യൻ്റെ ഉപമയിലൂടെ മറുപടി നൽകുന്നു. ഹൃദയപൂർവ്വം : ക്ഷമ എന്നത് ബാഹ്യമായ ഒരു…

വിശുദ്ധ കുർബാനയിൽ  ഈശോയോട് മനുഷ്യർ ചെയ്തിട്ടുള്ള നിന്ദാപമാനങ്ങൾക്കു പരിഹാരമായി ഈ പ്രാർത്ഥന ചൊല്ലാം.

1. എല്ലായ്പോഴും ആരാധനയ്ക്കു യോഗ്യനും സർവാധിപനുമായ ഈശോയെ പാപികൾ അങ്ങയോടു ചെയ്യുന്നനിന്ദാപമാനങ്ങൾക്കു  പരിഹാരമായി അങ്ങേ പ്രിയ മാതാവിൻ്റെ സ്നേഹവും ആരാധനാ സ്തുതികളുംഅങ്ങേയ്ക്ക് ഞാൻ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  2. സാർവത്രിക സഭയിലും അങ്ങേ മക്കളുടെ ഹൃദയങ്ങളിലും ദൈവഭക്തി  ജ്വലിപ്പിക്കുന്ന ഈശോതമ്പുരാനെ, അങ്ങേ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങ്  നൽകിയ സ്നേഹപ്രകാശം കൈകൊണ്ട് പലരുടെയും ഉദാസീനതയ്ക്കുപരിഹാരമായി ഭക്തി ജ്വാലകരായ മാലാഖമാരുടെ തീക്ഷണതയുള്ള ആരാധനകൾ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ചവെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  3. ഭൂവാസികളുടെ നിത്യജ്ഞാനമായിരിക്കുന്ന ഈശോയെ, അത്യന്തം വിനയത്തോടെ അങ്ങേ ആരാധിക്കുന്നു. അങ്ങയോടു ദ്രോഹം ചെയ്തതിനു കാരണമായിരിക്കുന്ന ഞങ്ങളുടെ അറിവില്ലായ്മയ്ക്കു പരിഹാരമായിജ്ഞാനധിക്യരെന്ന മാലാഖമാർ അങ്ങയെ പുകഴ്സത്തുന്ന ഉന്നത ജ്ഞാനത്തെ അങ്ങേയ്ക്ക് ഞങ്ങൾ  കാഴ്‌ചവെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  4. അളവില്ലാത്ത കൃപയും ക്ഷമയുമുള്ള ഈശോയെ, എത്രയും ഭക്തിയോടെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. കോപം, പക, പ്രതികാരം മുതലായ ഞങ്ങളുടെ അക്രമങ്ങൾക്കു പരിഹാരമായി ഭദ്രാസനന്മാരായ മാലാഖമാരുടെശാന്ത സ്വഭാവവും ശാലീനതയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  5. പരിശുദ്ധ സ്നേഹകൂദാശയായ വിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യരക്ഷകാ, പൂർണഹൃദയത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. പാപികൾ അങ്ങയുടെ ബലിപീഠത്തിൽപുലർത്തുന്ന അശുദ്ധമായ ചിന്തകൾക്കും ദുരാശകൾക്കും പരിഹാരമായി നാധാകൃത്യരായമാലാഖമാരുടെആഗ്രഹങ്ങളെയും അത്യന്ത സ്നേഹത്തേയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  6. ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന കറയില്ലാത്ത കുഞ്ഞാടായ ഈശോയേ, അനന്ത ഭക്തിയോടെഅങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. കുർബാനയുടെ സമയം പാപികൾ ചെയ്യുന്ന ബഹുമാനഹീനതകൾക്ക്പരിഹാരമായി താത്വികൻമാർ എന്ന മാലാഖമാർ അർപ്പിക്കുന്ന നമസ്കാരങ്ങളേ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ചവെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  7. കറയറ്റ പരിശുദ്ധതക്ക് കാരണമായിരിക്കുന്ന കർത്താവേ, അങ്ങേ ഞങ്ങൾ ആരാധിക്കുന്നു . പാപത്താൽഅശുദ്ധമായ ആത്മാവോടുകൂടെ വിശുദ്ധകുർബാന അർപ്പിക്കുന്നവരുടെ തെറ്റിന് പരിഹാരമായിബലവത്തുക്കളായ മാലാഖമാരുടെ പരിശുദ്ധതയും ആരാധനകളും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  8. സകലരുടെയും ആരാധനാ സ്തുതിക്ക് യോഗ്യനായ കർത്താവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങേക്ക് അപമാനമായി മനുഷ്യർ പറഞ്ഞിട്ടുള്ള എല്ലാ ദൂഷണങ്ങൾക്കും പരിഹാരമായി പ്രാഥമികന്മാർ എന്നമാലാഖമാർ സമർപ്പിക്കുന്ന അനന്ത സ്‌തുതിപ്പുകളെ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  9. അത്യന്തം വിശ്വാസ സ്ഥിരതയോടെ സേവിച്ചു സ്‌തുതിക്കുവാൻ യോഗ്യനായ ലോകരക്ഷിതാവേ, അങ്ങേഞങ്ങൾ വണങ്ങി സ്തുതിക്കുന്നു. പാപപങ്കിലമായ ആത്മാവോടുകൂടെ വിശുദ്ധ കുർബാന കൈക്കൊള്ളുന്നവർഅങ്ങയോടുകാണിക്കുന്ന ദ്രോഹത്തിന് പരിഹാരമായി മുഖ്യദൂതരായ മാലാഖമാരുടെഉണർവുള്ള വിശ്വാസത്തെയും സ്നേഹത്തെയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു .  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  10. സ്വർഗ്ഗത്തിലും ഭൂമിയിലും ആനന്ദമായിരിക്കുന്ന ദിവ്യ ഈശോയെ, പൂർണഹൃദയത്തോടെ അങ്ങേ ഞങ്ങൾആരാധിക്കുന്നു. വിശുദ്ധ കുർബാനയിലൂടെ മനുഷ്യരോടൊത്തു ചേരുവാൻ ആഗ്രഹിക്കുന്ന അങ്ങയെവെറുത്തുപേക്ഷിക്കുന്നവരുടെ നിന്ദനങ്ങൾക്ക് പരിഹാരമായി ദൈവദൂതന്മാരുടെ കീഴ്വഴക്കത്തെയുംഉപകാരസ്മരണസ്തോത്രങ്ങളേയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  11. കരുണാ സമുദ്രമായ ദിവ്യ ഈശോയെ, അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ ദയയിൽ ശരണംവെക്കാതെ ഭയപ്പെടുന്ന ചില പാപികളുടെ അന്ധമായ ശരണക്കേടിനു പരിഹാരമായി പൂർവപിതാക്കന്മാരുടെമനോധൈര്യത്തോടു കൂടിയ ശരണത്ത അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  12. അറുതിയില്ലാത്ത സ്നേഹത്തിനു യോഗ്യനായ ഈശോയെ, വിശുദ്ധ കുർബാനയെ അവിശ്വസിക്കുന്നമനുഷ്യരുടെ സംശയങ്ങൾക്ക് പരിഹാരമായി ദൈവദർശനങ്ങളേയും അരുളപ്പാടുകളെയും ഭക്തിപൂർവ്വംകൈക്കൊണ്ട ദീർഘദർശികളുടെ ശ്രവണത്തെ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  13. ദയാപരനായ ദിവ്യരക്ഷിതാവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങ് അനന്തമായി സ്നേഹിച്ച്സ്വീകരിച്ച മനുഷ്യമക്കളുടെ അവിശ്വാസത്തിനും നന്ദികേടിനും പരിഹാരമായി അങ്ങേ ശ്ലീഹന്മാരുടെസ്നേഹത്തെയും വിശ്വാസത്തെയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  14. സത്യമായ സ്നേഹത്തിൻ്റെ ദിവ്യ മാതൃകയും നല്ല ഇടയനുമായ ഈശോയെ, എത്രയും വലിയസ്നേഹത്തോടെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങേ കല്പനകൾക്ക് വിരോധമായി മനസ്സിൽ ജ്വലിച്ചകോപത്തിനും ദുരഭിപ്രായങ്ങൾക്കും പരിഹാരമായി വേദശാസ്ത്രികളുടെ ക്ഷമയും പ്രാർത്ഥനകളുംഅങ്ങേയ്ക്ക് ഞങ്ങൾ കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.  15. സർവ നന്മസ്വരൂപനായ ദിവ്യ ഈശോയെ, സർവ്വത്തെയുംകാൾ അത്യന്തം ഭക്തിയോടെ ഞങ്ങൾ അങ്ങേആരാധിക്കുന്നു. ദുർമ്മാർഗ്ഗികളായ അക്രമികൾ അങ്ങയുടെ ദേവാലയത്തിൽ നടത്തിയ സർവകളവുകൾക്കും പരിഹാരമായി ഞങ്ങൾ അങ്ങയുടെ വിശ്വസ്തരായി നിന്നുകൊണ്ട് കാഴ്ചകളെയുംഞങ്ങളെത്തന്നെയും അങ്ങേയ്ക്ക് സ്തോത്രമായി കാഴ്‌ച വെയ്ക്കുന്നു.  പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. …

അരൂക്കുറ്റി തിരുവോസ്തി അവഹേളനം: പ്രതിഷേധം ശക്തമാകുന്നു!

ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നിന്നും അതിവിശുദ്ധമായ തിരുവോസ്തിയുംപൂജ്യവസ്തുക്കളും മാലിന്യങ്ങൾ നിറഞ്ഞ ചതുപ്പിൽ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെപശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത് ചെയ്തവരെ ഉടനടി കണ്ടെത്തി മാതൃകാപരമായിശിക്ഷിക്കണമെന്നു വിവിധ ക്രിസ്തീയ സംഘടനകള്‍ ആവശ്യപ്പെട്ടു. നടപടി ഉത്കണ്ഠ ഉളവാക്കുന്നതുംഅങ്ങേയറ്റം അപലനീയവുമാണെന്ന് കെആർഎൽസിസി നിർവാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.  പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ , കെആർഎൽസിബിസിസെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വൈസ് പ്രസിഡന്റുമാരായ ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ആവശ്യപ്പെട്ടു. തിരുവോസ്തിമാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കെ‌സി‌വൈ‌എം അർത്തുങ്കൽ സെന്റ് ജോർജ്ജ് യൂണിറ്റ് , തങ്കി മേഖലയോടൊപ്പം ചേർന്ന് പന്തം കൊളുത്തി പ്രകടനം നടത്തിയിരിന്നു. തിരുവോസ്തി അവഹേളിച്ചകുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ‌എല്‍‌സി‌എ നേതാക്കൾ ആവശ്യപ്പെട്ടു.  ചതുപ്പുനിലത്ത് തിരുവോസ്തി വലിച്ചെറിഞ്ഞത് ക്രൈസ്തവരോടും ക്രൈസ്തവ വിശ്വാസത്തോടുമുള്ളഅവഹേളനമാണെന്ന് കെ‌എല്‍‌സി‌എ സംസ്ഥാന സമിതി വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വഷെറി ജെ തോമസ് വൈസ് പ്രസിഡണ്ട് ടി എ ഡാൽഫിൻ, വിൻസ് പെരിഞ്ചേരി എന്നിവർ പങ്കെടുത്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെസിവൈഎം ജനറൽസെക്രട്ടറി ജിജോ, തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു. കെസിവൈഎംകൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഇന്ന് കെഎൽസിഎ കൊച്ചി രൂപതയുടെനേതൃത്വത്തിൽ അരൂർ ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിക്കും. 

ഉക്രൈനിൽ ബോംബ് ഷെൽട്ടറാക്കി മാറ്റിയ മെട്രോയിൽ ബലിയർപ്പണം

ഉക്രൈൻ: ഉക്രൈൻ തലസ്ഥാനമായ കീവിൽ ബോംബ് ഷെൽട്ടർ ആക്കി മാറ്റിയ മെട്രോ സ്റ്റേഷനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന ചിത്രം വയറലായി. ആദ്യമായാണ് കീവിലെ മെട്രോ സ്റ്റേഷനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത്. ഇവിടെ ബാസിലിയൻ( വിശുദ്ധ ബേസിലിൻ്റെ നാമത്തിലുള്ള കോൺഗ്രിഗേഷൻ) വൈദികർ കുമ്പസാരവും,…

ജീവിതത്തിൻ്റെ ഏതു മേഖലയിലാണങ്കിലും താങ്ങാൻ ആളില്ലെന്നു കണ്ടാൽ തളരാനും നമ്മൾ മടിക്കും.

നമ്മുടെ ഓരോ ദിവസവും ഏറെ പ്രതീക്ഷകളൊടും സ്വപ്നങ്ങളൊടുംകൂടി ആരംഭിക്കുവാനും, നമ്മുടെയും മറ്റുള്ളവരുടെയും കണക്കുകൂട്ടലുകളെയൊക്കെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പുത്തൻ അനുഭവങ്ങളും ഓർമ്മകളുമായി അവസാനിപ്പിക്കാനും നമുക്ക് സാധിക്കണം. ഇതിനിടയിൽ നമ്മെ സങ്കടപ്പെടുത്താനും തളർത്താനുമായി പല കാര്യങ്ങളും കാരണങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നെന്നിരിക്കും. എന്നാൽ,…

📖🛐✝💊 Gospel capsule👣🌼🕊💒356 (30/03/2022)

നിൻ്റെ സഹോദരൻ തെറ്റുചെയ്‌താൽ‍ നീയും അവനും മാത്രമായിരിക്കുമ്പോൾ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക (മത്താ 18:15). നമ്മുടെ കൂടെയുള്ളവരൊന്നും മാലാഖമാരല്ല. അവരെല്ലാം തെറ്റ് സംഭവിക്കാൻ സാധ്യതയുള്ള പാവം മനുഷ്യരാണ്. അതറിഞ്ഞുകൊണ്ടാണല്ലോ കർത്താവ് പോലും കുമ്പസാരമെന്ന കൂദാശ നമുക്കുവേണ്ടി സ്ഥാപിച്ചത്. തിരുത്തലുകൾ…

ക്രിസ്ത്യന്‍ മിഷണറിമാർക്കെതിരേ നൽകിയ ഹിന്ദു പരിഷത്തിന്റെ ഹര്‍ജ്ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഭാരതത്തിലെ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ധര്‍മ്മ പരിഷദിന്റെ പരാതി സുപ്രീംകോടതി തള്ളി. മേലില്‍ ഇത്തരം പരാതിയുമായി കോടതിയെ സമീപിക്കുകയാണെങ്കില്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. ഇതേ ആവശ്യം കഴിഞ്ഞ വര്‍ഷം മദ്രാസ്…

You missed