• ബുധൻ. മേയ് 25th, 2022

Cat-NewGen

Language of Jesus and His Church is Love

Month: ജനുവരി 2022

  • Home
  • വിയറ്റ്നാമിൽ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ യുവവൈദികനെ കുത്തി കൊലപ്പെടുത്തി

വിയറ്റ്നാമിൽ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ യുവവൈദികനെ കുത്തി കൊലപ്പെടുത്തി

വിയറ്റ്നാം: ഡൊമിനിക്കൻ പുരോഹിതനായ ഫാദർ ജോസഫ് ട്രാൻ ആണ് കൊല്ലപ്പെട്ടത്. ജനുവരി 29 ന് തൻ്റെ മിഷൻ മേഖലയായ ഡാക്ക് മോട്ടിൽ വൈകുന്നേരത്തെ വിശുദ്ധ കുർബാനക്ക് മുമ്പ് ആളുകളെ കുംബസാരിപ്പിച്ച് കൊണ്ടിരിക്കുമ്പോളാണ് അക്രമി അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തിയത്. അക്രമി എന്ന് സംശയിക്കുന്ന…

നമ്മുടെ അനുദിന ജീവിതത്തിൽ പല തരത്തിലും രൂപത്തിലുമുള്ള വെല്ലുവിളികൾ ഒന്നിനു പിറകെ മറ്റൊന്നായി കടന്നുവരുമ്പോൾ എല്ലാം അവസാനിപ്പിച്ച് ജീവിത ലക്ഷ്യത്തിൽനിന്നുപോലും പിൻമാറി സുരക്ഷിത ഇടം തേടാൻ തിടുക്കം കൂട്ടുന്നവരായിരിക്കരുത് നമ്മൾ.

പകരം, മുന്നോട്ടുള്ള പ്രയാണം പ്രയാസമുള്ളതായി തോന്നിയാലും കീഴടങ്ങാതെ പരിശ്രമം തുടരാൻ നമ്മുക്ക് സാധിക്കണം. കാരണം, ജീവിതത്തിൽ വെല്ലുവിളികൾ ധൈര്യപൂർവ്വം നേരിടുന്നതിന് അതിൻ്റേതായ ചില പ്രയോചനങ്ങൾ ഉണ്ട്. നമ്മൾ ഇന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികൾ തന്നെയാണ് പിന്നിട് പലപ്പോഴും കൂടുതൽ കരുത്തോടെ ലക്ഷ്യത്തിലേക്ക്…

പൗരോഹിത്യ വസന്തം:ദക്ഷിണ കൊറിയയില്‍ 23 ഡീക്കന്മാർ വൈദികരായി

സിയോള്‍: ഇക്കഴിഞ്ഞ ജനുവരി 28നു ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപതയില്‍ തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിച്ചത് 23 ഡീക്കന്മാര്‍. ലാറ്റിന്‍ അമേരിക്കയില്‍ സേവനം ചെയ്യുവാൻ നിയുക്തരായിരിക്കുന്ന 3 മിഷ്ണറി വൈദികരും ഇതില്‍ ഉള്‍പ്പെടുന്നു. “ഞങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്‌ ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, യേശുക്രിസ്‌തുവിനെ…

നൈജീരിയയിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന ക്രൈസ്തവ വിശ്വാസികളുടെ ശബ്ദം ശ്രവിക്കണമെന്ന് സ്റ്റീഫൻ റേച്ചി.

അബൂജ: നൈജീരിയയിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന ക്രൈസ്തവ വിശ്വാസികളുടെ ശബ്ദം ശ്രവിക്കണമെന്ന് പ്രമുഖ അമേരിക്കൻ അഭിഭാഷകനും, ഇറാഖിലെയും, നൈജീരിയയിലെയും ക്രൈസ്തവരുടെ ഇടയിൽ പ്രവർത്തിച്ച ആളുമായ സ്റ്റീഫൻ റേച്ചി. അമേരിക്കയിലെ ഒഹായോയിലുള്ള ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റൂബൻവില്ലയിൽ നൈജീരിയയിലെ ക്രൈസ്തവ പീഡനത്തെ പറ്റി…

പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിവാഹം എങ്ങനെ ആയിരുന്നു എന്ന് അറിയാമോ…?

യോവാക്കിം-അന്ന ദമ്പതികളിൽ നിന്ന് ജനിച്ചതിനാല്‍ സ്വഭാവികമായും നല്ല ഗുണങ്ങളെല്ലാം പരിശുദ്ധ അമ്മയ്ക്ക് ഉണ്ടായിരുന്നതോടൊപ്പം, നന്മയെ മാത്രം സ്നേഹിക്കാന്‍ ഒരു മനസ്സും ജന്മപാപരഹിതമായ ഒരു ആത്മാവും മേരി സ്വന്തമാക്കിയിരുന്നു. വചനമായ ദൈവം വസിക്കാനിരുന്ന ദൈവാലയത്തെ, ദൈവം ജന്മപാപക്കറയില്ലാതെ, അമലോത്ഭവയായാണ് സൃഷ്ടിച്ചത്. വൃദ്ധരായ മാതാപിതാക്കള്‍ക്ക്…

ദേവാലയങ്ങളിൽ ആരാധനകൾക്ക് അധികനിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമേന്നു കോട്ടയം അതിരൂപത.

കോട്ടയം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ ആരാധനകൾക്ക് അധികനിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമേന്നു കോട്ടയം അതിരൂപത. വിശ്വാസികൾ ദേവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കർശനനിയന്ത്രണമുണ്ടായ പശ്ചാത്തലത്തിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന…

വചന വിചിന്തനം

📖 *വചന വിചിന്തനം* 📖”കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക” (മത്താ. 5:24)നമ്മുടെ ബലിയർപ്പണം ഫലവത്താകണമെങ്കിൽ നാം മറ്റുള്ളവരുടെ തെറ്റുകൾ ആത്മാർത്ഥമായി ക്ഷമിക്കണം. നമ്മെ വേദനിപ്പിച്ചവരുടെ തെറ്റുകൾ ക്ഷമിച്ച് അവർക്ക് നന്മ ചെയ്തു…

പൗരോഹിത്യ വിളി തിരിച്ചറിയുന്നതിനായുള്ള ധ്യാനത്തില്‍ പങ്കെടുത്തവരെ അമ്പരിപ്പിച്ചുകൊണ്ട് വിഖ്യാത ഹോളിവുഡ് ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സില്‍ അഭിനയിച്ച സുപ്രസിദ്ധ നടന്‍ ഷിയാ ലാബ്യൂഫിന്റെ വീഡിയോ കോള്‍.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ കപ്പൂച്ചിന്‍ ഫ്രാന്‍സിസ്കന്‍സ് വൈദികര്‍ സംഘടിപ്പിച്ച പൗരോഹിത്യ വിളി തിരിച്ചറിയുന്നതിനായുള്ള ധ്യാനത്തില്‍ പങ്കെടുത്തവരെ അമ്പരിപ്പിച്ചുകൊണ്ട് വിഖ്യാത ഹോളിവുഡ് ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സില്‍ അഭിനയിച്ച സുപ്രസിദ്ധ നടന്‍ ഷിയാ ലാബ്യൂഫിന്റെ വീഡിയോ കോള്‍. ആപ്പിളിന്റെ വീഡിയോ കോള്‍ ആപ്പ്ളിക്കേഷനായ ‘ഫേസ് ടൈം’ലൂടെയായിരുന്നു ഷിയായുടെ…

ഒരു വലിയ വിജയം നമ്മുക്കായി കാലം കാത്തുവച്ചിട്ടുണ്ട്. വീണാലും വീണിടത്തു നിന്നെഴുന്നേറ്റ് വീണ്ടും മുന്നോട്ടു കുതിക്കാൻ തയ്യാറാണങ്കിൽ മാത്രം നമ്മുക്ക് ആ വിജയം സ്വന്തമാക്കാം.

നമ്മുടെ പ്രയാണ വഴികളിൽ ഉയർന്നുവരുന്ന ഒട്ടുമിക്ക വെല്ലുവിളികളെയും നമ്മുക്ക് അതിജീവിക്കാൻ സാധിക്കുന്നവയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇതിനായി വലിയതും പ്രധാനപ്പെട്ടതുമായ ജീവിതലക്ഷ്യങ്ങൾ നമ്മുടെ മുൻപിൽ ഉണ്ടായിരിക്കുകയും അതിലേക്ക് എത്തിച്ചേരാനായി മറ്റൊന്നിനും പകരം വയ്ക്കാൻ സാധിക്കാത്ത ഇച്ഛാശക്തിയും തീവ്രപരിശ്രമവും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുകയും…

ടൂറിൻ തിരുകച്ചയുടെ പ്രദർശനം വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയത്തില്‍ ഫെബ്രുവരി 26 മുതൽ

വാഷിംഗ്ടണ്‍ ഡി‌സി: കല്ലറയിൽ അടക്കം ചെയ്ത സമയത്ത് ക്രിസ്തുവിന്റെ ശരീരത്തെ പൊതിയാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ടൂറിൻ തിരുകച്ചയുടെ പതിപ്പിന്റെ പ്രദർശനത്തിന് അമേരിക്കയിലെ വാഷിംഗ്ടണിൽ സ്ഥിതിചെയ്യുന്ന ബൈബിൾ മ്യൂസിയം ഒരുങ്ങുന്നു. ‘മിസ്റ്ററി ആന്ഡ് ഫെയ്ത്ത്: ദി ഷ്റൗഡ് ഓഫ് ടൂറിൻ’ എന്ന പേരിൽ…