• ബുധൻ. ഒക്ട് 20th, 2021

Cat-NewGen

Language of Jesus and His Church is Love

Month: സെപ്റ്റംബർ 2021

  • Home
  • ദൈവദത്ത കൃപയാൽ സംഭവിക്കുന്ന നീതീകരണം!

ദൈവദത്ത കൃപയാൽ സംഭവിക്കുന്ന നീതീകരണം!

“കൃപയുടെ ശക്തി നമ്മുടെ കാരുണ്യ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കേണ്ടതുണ്ട്, ദൈവത്തിന്റെ സ്നേഹം എത്ര വലുതാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി ജീവിക്കാൻ നാംവിളിക്കപ്പെട്ടിരിക്കുന്നു. നാമെല്ലാവരും ക്രിസ്തുവിൽ നീതീകരിക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസത്തോടുകൂടി നമുക്കു മുന്നേറാം”- നീതീകരണത്തെ അധികരിച്ചുള്ള, ഫ്രാൻസീസ് പാപ്പായുടെ, പൊതുദർശന ചിന്തകൾ. പാപ്പാ, പൗലോസപ്പോസ്തലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ…

വി. ജെറോം

തിരുനാൾ ദിനം :സെപ്റ്റംബർ 30 വി. ജെറോം (345-420) വളരെ സമ്പന്നരായ മാതാപിതാക്കള്‍ക്കു ജനിച്ച ജെറോം അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധനാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിര വധി അദ്ഭുതങ്ങള്‍ ദൈവം ജെറോമിലൂടെ നടത്തി. യുഗോസ്ലേവി യോയിലാണ് ജെറോം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വിഗ്രഹാരാധകരായ…

📖 വചന വിചിന്തനം 📖

“എനിക്കു മനസ്സുണ്ട്‌, നിനക്കു ശുദ്ധിവരട്ടെ” (മത്താ. 8:3)വിശ്വാസത്തോടെയും ദൈവഹിതം അറിഞ്ഞും നാം ചോദിക്കുന്ന നമ്മുടെ പ്രാർത്ഥനകൾക്ക് ഉറപ്പായും ഉത്തരം ലഭിക്കും. ദൈവഹിതം തിരിച്ചറിയാൻ നാം പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ ദൈവം എപ്പോഴും തയ്യാറാണ്. എല്ലാം ഉചിതമായ സമയത്ത്…

നന്നായി ഉറങ്ങണമെന്ന് ആഗ്രഹമുള്ളവർ അന്യരെപ്പറ്റി അസൂയയും വിദ്വേഷവുമായി നടക്കാൻ ശ്രമിക്കില്ല.

കാരണം, നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുതരത്തിലുള്ള നേട്ടവും സമ്മാനിക്കാൻ സാധിക്കാത്ത ഏറ്റവും അപഹാസ്യമായ വികാരങ്ങളാണ് അസൂയയും വിദ്വേഷവും. ഇത്തരം ശുഭകരമല്ലാത്ത ചിന്തക്കടിമപ്പെട്ടവർ ഒരിക്കലും തങ്ങളുടെ ജീവിതപോരാട്ടത്തിൽ വിജയം സ്വന്തമാക്കിയ ചരിത്രമില്ല. നമ്മുക്കുള്ളതുകൊണ്ട് തൃപ്തിപ്പെടാൻ ശ്രമിക്കാതെ നമ്മുക്കൊരിക്കലും സം ലഭ്യമാകാനിടയില്ലാത്ത എന്തോ ഒന്നിനുവേണ്ടി പരക്കം…

📖🛐✝💊 Gospel capsule👣🌼🕊💒443 (30/09/2021)

യേശു മലയില്‍നിന്ന്‌ ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു(മത്താ 8:1) സഹോദരങ്ങളും കുടുംബാംഗങ്ങളും കൂടെയുള്ളവരും എന്നെ അനുസരിക്കുന്നില്ല, കേൾക്കുന്നില്ല, മനസ്സിലാക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ? ഒരുപക്ഷേ നാമിപ്പോഴും മലയിലും അവർ അടിവാരത്തും ആയിരിക്കാം. ഞാൻ ഇറങ്ങിച്ചെല്ലുന്നതാണ് ശരി, അവരോട് കയറി വരാൻ ആവശ്യപ്പെടുന്നതല്ല.…

വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ആകാന്‍ നിങ്ങളും ക്രിസ്തുവിനെ ആരാധിക്കുന്നവരാകണം.

”ഓ വിശുദ്ധനായ പൂര്‍വ്വ പിതാവേ, മറിയത്തിന്റെ മനോഹരമായ ആന്തരികവും ബാഹ്യവുമായ സൗന്ദര്യംസന്തോഷത്തോടെ ആസ്വദിക്കുകയും ആനന്ദത്തോടെ ഈശോയെ ധ്യാനിക്കുകയും ചെയ്തുകൊണ്ട് അങ്ങ്ചെലവഴിച്ച സന്തോഷകരമായ മണിക്കൂറുകളെപ്രതി ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. നിരന്തരമായി അങ്ങ്അവരെ പഠിച്ചു, അവരുടെ ഹൃദയത്തില്‍നിന്ന് മാധുര്യവും ക്ഷമയും ആത്മപരിത്യാഗവും അങ്ങ് പഠിച്ചെടുത്തു.” (വാഴ്ത്തപ്പെട്ട അമലോത്ഭവത്തിന്റെ കാബ്രറ ഡി അര്‍മീഡാ) വിശുദ്ധ യൗസേപ്പിതാവ് അനുഭവിച്ചത് സമാനമായി അനുഭവിക്കാനുള്ള സൗഭാഗ്യം പുരോഹിതര്‍ക്കുംകന്യാസ്ത്രീകള്‍ക്കും ഉണ്ട്. കാരണം എല്ലാ ആശ്രമങ്ങളിലും മഠങ്ങളിലും ദൈവികസാന്നിധ്യം വസിക്കുന്നസക്രാരി ഉണ്ട്. എല്ലാ സക്രാരികളും അടിസ്ഥാനപരമായി മറിയത്തിന്റെ ശാരീരിക ദൈവാലയത്തിന്റെ ഒരു തനിപകര്‍പ്പാണ്. സക്രാരികള്‍ക്ക് മറയുണ്ടോ കവാടങ്ങള്‍ അടച്ചിട്ടുണ്ടോ എന്നുള്ളത് അത്ര പ്രാധാന്യമുള്ള കാര്യമല്ല, ഈശോയുടെ സാന്നിധ്യം അവിടെ ഇപ്പോഴുമുണ്ട്. നസ്രത്തിലെ വിശുദ്ധഭവനത്തിലും അത്അങ്ങനെതന്നെയായിരുന്നു. മറിയത്തില്‍ സദാസമയവും ദൈവം വസിച്ചു, വിശുദ്ധ യൗസേപ്പിതാവ്എല്ലായ്‌പോഴും ഈശോയുടെ സാന്നിധ്യത്തിലായിരുന്നു. ”പുല്‍ക്കൂട്ടിലെ ശിശുവിന്റെ ശരീരത്തിലുള്ള ദൈവികതയെയും അള്‍ത്താരയില്‍ അപ്പത്തിന്റെ രൂപത്തില്‍ ഇന്നുംതുടരുന്ന ക്രിസ്തുവിനെയും നോക്കാനുള്ള സന്നദ്ധതയാണ് ക്രിസ്തീയതയുടെ അടയാളം” (ഫുള്‍ട്ടണ്‍ ജെ. ഷീന്‍) ദൈവത്തിന്റെ സക്രാരിയായ മറിയത്തിന്റെ തനിപ്പകര്‍പ്പാണ് കത്തോലിക്കാ ദൈവാലയങ്ങളിലെ സക്രാരികള്‍. പലപ്പോഴും അതിനുമുന്നില്‍ ഇല്ലാത്തത് വിശുദ്ധ യൗസേപ്പിതാവിനെപ്പോലുള്ള ആത്മാക്കളാണ്, ആ സക്രാരിയില്‍സന്നിഹിതനും മറഞ്ഞിരിക്കുന്നവനുമായ ഈശോയെ ആരാധിക്കുന്ന ആത്മാക്കള്‍. വിശുദ്ധയൗസേപ്പിനെപ്പോലുള്ള അനേകം ആളുകളെ സഭയ്ക്ക് ആവശ്യമായിരിക്കുന്നു. ”നല്ല ആരാധകരെ ലഭിക്കാനായി നാം ദൈവത്തോട് യാചിക്കണം; വിശുദ്ധ യൗസേപ്പിതാവിന് പകരം വയ്ക്കാനുംഅദ്ദേഹത്തിന്റെ ആരാധനയുടെ ജീവിതം അനുകരിക്കാനും ദിവ്യകാരുണ്യനാഥന് അങ്ങനെയുള്ളവരെആവശ്യമുണ്ട്” (വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്). 1997-ല്‍ പോളണ്ടിലെ കലിസയിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മാര്‍പാപ്പ എന്നനിലയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഒരു സന്ദര്‍ശനം നടത്തി. അന്ന് അവിടെ ഉണ്ടായിരുന്ന ജനത്തോട്താന്‍ ഓരോ ദിവസവും ബലിയര്‍പ്പിക്കുന്നതിന് മുമ്പ് വിശുദ്ധ യൗസേപ്പിതാവിനോട് ഇങ്ങനെ ഒരു പ്രാര്‍ത്ഥനഅര്‍പ്പിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ”അനേകം രാജാക്കന്മാര്‍ കാണാനും ശ്രവിക്കുവാനും ആഗ്രഹിച്ചിട്ടും സാധിക്കാതിരുന്ന ദൈവത്തെ കാണാനുള്ളസൗഭാഗ്യം കിട്ടിയ ഭാഗ്യവാനായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങ് അവിടുത്തെ കാണുകയും കേള്‍ക്കുകയുംമാത്രമല്ല അവിടുത്തെ കരങ്ങളില്‍ എടുക്കുകയും ചുംബിക്കുകയും അവനെ വസ്ത്രം ധരിപ്പിക്കുകയുംപരിപാലിക്കുകയും ചെയ്തു. രാജകീയ പൗരോഹിത്യം ഞങ്ങളെ ഭരമേല്‍പ്പിച്ച ദൈവമേ, വെടിപ്പുള്ള ഹൃദയത്തോടെയും കുറ്റമറ്റമനസ്സാക്ഷിയോടെയും ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവ് കന്യകാമറിയത്തില്‍ നിന്ന് ജനിച്ച അങ്ങയുടെഏകജാതനെ വഹിച്ചത് പോലെ അങ്ങയുടെ വിശുദ്ധമായ അള്‍ത്താരയില്‍ ശുശ്രൂഷിക്കാനുള്ള കൃപ നല്കണമേ. അങ്ങേ ദിവ്യസുതന്റെ തിരുശരീരരക്തങ്ങള്‍ യോഗ്യതയോടെ സ്വീകരിക്കുവാന്‍ ഇന്നേ ദിവസം ഞങ്ങളെയോഗ്യരാക്കേണമേ. വരാനിരിക്കുന്ന യുഗത്തില്‍ നിത്യമായ പ്രതിഫലം നേടാന്‍ ഒരുക്കണമേ, ആമ്മേന്‍.” ദിവ്യകാരുണ്യ സന്നിധിയില്‍ ധാരാളം സമയം ചെലവഴിക്കുക. നിങ്ങളുടെ താമസസ്ഥലത്ത് നിത്യാരാധന ചാപ്പല്‍ഉണ്ടെങ്കില്‍ എല്ലാ ആഴ്ചയും ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരിക്കാന്‍ സമയം കാണുക. നിങ്ങളുടെതാമസസ്ഥലത്ത് ദൈവാലയത്തോട് ചേര്‍ന്ന് നിത്യാരാധന നടത്തുന്ന ചാപ്പല്‍ ഇല്ലെങ്കില്‍ ഒരുപക്ഷേദൈവാലയത്തില്‍ ഒരു ദിവസത്തില്‍ ഏതാനും മണിക്കൂറുകളോ അഥവാ ആഴ്ചയില്‍ ഒരു പ്രത്യേകദിവസമോദിവ്യകാരുണ്യാരാധന ഉണ്ടായിരിക്കാം. അവിടെപ്പോവുക! ഇനി ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചിരിക്കുന്ന ഒരുദൈവാലയം നിങ്ങള്‍ക്ക് കണ്ടെത്താനായില്ലെങ്കില്‍ വെറുതെ ഒരു കത്തോലിക്കാ ദൈവാലയം സന്ദര്‍ശിച്ച് അവിടെസക്രാരിയുടെ മുന്നില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുക. ഈശോ പകലും രാവും അവിടെയുണ്ടല്ലോ. അവിടുന്ന് നിനക്കായികാത്തിരിക്കുന്നു. ഈശോയ്ക്കും മറിയത്തിനും വേണ്ടി മറ്റൊരു യൗസേപ്പ് ആവുക.

വിശുദ്ധ ഗബ്രിയേല്‍,വിശുദ്ധ മിഖായേല്‍,വിശുദ്ധ റാഫേൽ

വിശുദ്ധ ഗബ്രിയേല്‍,വിശുദ്ധ മിഖായേല്‍,വിശുദ്ധ റാഫേൽ തിരുനാൾ ദിനം : സെപ്റ്റംബർ 29 പ്രധാന മാലാഖമാർ ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് മാലാഖമാര്‍. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം ദാസന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ ദൂതന്‍ എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍.…

📖 വചന വിചിന്തനം 📖

“അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ” (2 തെസ. 3:10)ഈ ലോകത്ത് നാം നേടുന്നതെന്തും നമ്മുടെ അധ്വാനം കൊണ്ടു തന്നെയാകണം. അധ്വാനിക്കാതെ നാം നേടുന്ന ഒന്നിലും നമുക്ക് അവകാശമില്ല. ഇപ്രകാരം നേടുന്നതൊന്നിനും ആയുസ്സ് ഉണ്ടാവുകയില്ല. ഈ ലോകത്ത് വിജയം കൈവരിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു വേണ്ടി…

📖🛐✝💊 Gospel capsule👣🌼🕊💒442 (29/09/2021)

നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍നിന്ന്‌ എന്തെങ്കിലും നന്‍മ ഉണ്ടാകുമോ? പീലിപ്പോസ്‌ പറഞ്ഞു: വന്നു കാണുക!(യോഹ 1:46) വന്നുകാണുക എന്ന് ക്ഷണിച്ചവന് ക്രിസ്തുവിനെ വെളിപ്പെട്ടുകിട്ടിയിരുന്നു. ആ ബോധ്യത്തിലാണ് അവൻ നഥാനയേലിനെ ക്ഷണിക്കുന്നത്. എനിക്ക് ആരെയും ക്ഷണിക്കാനാകാത്തത് എനിക്കിനിയും ക്രിസ്തുവിനെ വെളിപ്പെട്ടു കിട്ടാത്തതുകൊണ്ടാണ്. ഞാൻ ക്രിസ്തുവിനെ…

ചന്തം ഉണ്ടായിട്ടു കാര്യമില്ല; ചിന്തവേണം. കാരണം, നമ്മുക്കുള്ള ഏക പരിമിതി നമ്മുടെ മനസ്സ് മാത്രമാണ്.

മനസ്സും ശരീരവും തമ്മിലുള്ള അഭേദ്യമായ ബന്ധം കാണിക്കാനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഭീമസേനനും അനുജനായ അർജ്ജുനനും. ദൃഢമായ മാംസപേശികളൊടെ കരുത്തനായ ഒരു പൊണ്ണത്തടിയനായിട്ടാണ് ഭീമസേനനെ ചിത്രീകരിച്ചിരിക്കുന്നത്. പരുക്കൻ മനസ്സും ഭീമമായ ശാരീരിക ശക്തിയുമുള്ള ഒരു മണ്ടനായിട്ട്. സമയാസമയങ്ങളിൽ ബുദ്ധി ഉപദേശിക്കാൻ മററുള്ളവർ…