• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

Month: മെയ്‌ 2021

  • Home
  • 📖 വചന വിചിന്തനം 📖

📖 വചന വിചിന്തനം 📖

“കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി” (ലൂക്കാ 1:45)ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നിരാശരാകാതെ ദൈവത്തിന്റെ പദ്ധതി മനസ്സിലാക്കുവാൻ നാം പരിശ്രമിക്കണം. ദൈവത്തിന്റെ പദ്ധതി ഒരിക്കലും നമ്മുടെ നാശത്തിനല്ല നന്മക്കു വേണ്ടിയുള്ളതാണ്. കർത്താവിന്റെ പദ്ധതികളോടു നാം പൂർണ്ണമായി സഹകരിക്കുമ്പോൾ പരി.…

തെറ്റായ പ്രതീക്ഷകളല്ല നമ്മുടെ പ്രശ്നം. ജീവിതത്തിൽ പ്രതീക്ഷയില്ലാത്തതും അഥവാ അതുണ്ടങ്കിൽത്തന്നെ അവ ഹൃസ്വമാണ ന്നുള്ളതുമാണ് .

അതുകൊണ്ടുതന്നെ ഒരു ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള നമ്മുടെ പ്രയത്നങ്ങൾ ലഘുവും പരിമിതവുമായിത്തീരുന്നു. എന്നാൽ ഓർക്കുക , തോൽക്കുന്നതുവരെ ഇനിയും നമ്മുക്ക് ജയിക്കാൻ സമയമുണ്ട്.അതു കൊണ്ട് ഉന്നതമായ പ്രതീക്ഷയും ലക്ഷ്യവും നമ്മുക്ക് മുന്നിൽ വയ്ക്കാം. ഇതിനായി ജീവിതത്തിൻ്റെ എല്ലാ പ്രവർത്തന മേഖലകളിലും ഉന്നതമായ ആത്മവിശ്വാസം പുലർത്തുന്നവരായി…

പരിശുദ്ധത്രിത്വത്തിന്‍റെ തിരുനാള്‍

പരിശുദ്ധത്രിത്വത്തിന്‍റെ തിരുനാള്‍, Solemnity എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ കൊട്ടുംകുരവയുമില്ലാത്ത, കൊടിതോരണങ്ങളോ രുപമെഴുന്നള്ളിക്കലോ ഒന്നുമില്ലാത്ത വാചാലമായ നിശ്ശബ്ദതയുടെയുംആത്മീയതയുടെയും മഹോത്സവമാണിത്!  ആരാധനക്രമ വത്സരത്തില്‍ പെന്തക്കൂസ്താ മഹോത്സവത്തെതുടര്‍ന്നാണ് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ സഭ ആഘോഷിക്കുന്നത്. പരിശുദ്ധ ത്രിത്വം വിശ്വാസത്തിന്‍റെസത്തയും കേന്ദ്രവുമാണ്. പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് – ഏകദൈവത്തിലുള്ള വിശ്വാസം ഈ ദിനത്തില്‍ നാംഏറ്റുപറയുകയാണ്. നിത്യപിതാവിന്‍റെ സ്നേഹാധിക്യത്തിനും, കുരിശുമരണവും ഉത്ഥാനവുംവഴി പുത്രനായക്രിസ്തു നേടിയ ലോകരക്ഷയ്ക്കും, പുത്രന്‍റെ വാഗ്ദാനമായ ആശ്വാസപ്രദന്‍റെ വരവിനും സാക്ഷൃംവഹിച്ചശേഷമാണ് എല്ലാറ്റിന്‍റെയും കേന്ദ്രവും ഉറവിടവുമായ പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവം സഭകൊണ്ടാടുന്നത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാർത്ഥന ഉരുവിട്ടുകൊണ്ടാണ് ഒരു ക്രൈസ്തവന്‍, അവന്റെ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇത് ത്രിയേക ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനംമാത്രമല്ല, സ്വയം വെളിപ്പെടുത്തുകയും തങ്ങളുടെ കൂട്ടായ്മയില്‍ പങ്കു ചേരുവാന്‍ ക്ഷണിക്കുകയും ചെയ്ത മൂന്നുദൈവിക വ്യക്തികൾക്കുള്ള മഹത്വപ്പെടുത്തല്‍ കൂടിയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലിന്മാനുഷികമായി നല്കാവുന്ന ബഹുമാനമെന്നത് അവിടുത്തെ മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുകഎന്നതാണ്. എന്തെന്നാല്‍ മൂന്നു ദൈവിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ നമ്മിൽ ദൈവസ്നേഹാനുഭവുംഅഭിഷേകവും നിറയുന്നു. എന്തെല്ലാം സ്വഭാവ സവിശേഷതകള്‍ ത്രീത്വത്തിന് സ്വന്തമായുള്ളതെന്നും, എങ്ങനെഅവര്‍ സൃഷ്ട പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം തീർച്ചയായും വിചിന്തനംചെയ്യേണ്ടിയിരിക്കുന്നു. മൂന്നു വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായ ത്രിത്വത്തിന്റെ കൂടിചേരലിലാണ് നാം മഹത്വം പ്രകാശിപ്പിക്കേണ്ടത്. ത്രിയേക ദൈവത്തിന്റെ സാന്നിധ്യം എപ്പോഴും സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. നിത്യമായുംപരസ്പരം സ്നേഹിക്കുന്ന മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് ത്രീത്വത്തില്‍ കൂടി നാമനുഭവിക്കുന്നത്. ഇത് വഴിഅവർണിനീയമായ ദൈവസ്നേഹം കണ്ടെത്തുകയാണ് നാം ചെയ്യുന്നത്. അങ്ങനെ നമ്മളും ആരാധന-കൃതജ്ഞതസ്തോത്രത്തിലൂടെയുമാണ് പരിശുദ്ധ ത്രിത്വത്തെ സമീപിക്കേണ്ടത്.ഏറ്റവും മഹത്തായ വിശ്വാസ രഹസ്യമാണ് പരിശുദ്ധ ത്രിത്വം. എങ്ങനെയാണ് മൂന്നു വ്യക്തികള്‍ ഏകദൈവമായിരിക്കുക? തീർച്ചയായും പരിശുദ്ധ ത്രിത്വം നിഗൂഡമായ ഒരു രഹസ്യമാണ്. ഈ രഹസ്യത്തെസംബന്ധിച്ചിടത്തോളം നിശബ്ദതയാണു വാക്കുകളെക്കാള്‍ ഉത്തമം. എന്തെന്നാല്‍ ‘രഹസ്യം’ എന്നുപറയുമ്പോള്‍ എന്താണ് അർത്ഥമാക്കുന്നത് എന്നു നാം മനസ്സിലാക്കണം. മനുഷ്യബുദ്ധിക്കു മനസ്സിലാക്കാന്‍പറ്റാത്തതും ദൈവത്തില്‍ വെളിപ്പെട്ടതുമായ ഒരു സത്യം-അതാണ്‌ രഹസ്യം എന്നതുകൊണ്ട് നാംമനസ്സിലാക്കേണ്ടത്. നമ്മിലെ ബുദ്ധിയുടെ കഴിവുകള്‍ പരാജയപ്പെടുന്നിടത്ത് യുക്തിചിന്ത അവസാനിക്കുകയുംദൈവിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ അനേകർ സ്വീകരിക്കുകയുംചെയ്യുന്നു. . 

IGNITING FIRE YOUTH RETREAT🔥

എട്ടാം ദിവസം നയിക്കുന്നനത് പ്രശസ്ത ഗാനരചയിതാവും സിറോ മലബാർ സഭ യൂറോപ്പ് എക്സാർകേറ്റ് യൂത്ത് ഡയറക്ടറുമായ ഫാ. ബിനോജ് മുളവരിക്കലാണ്. ലോകം മുഴുവൻ ഏറ്റുപാടുന്ന ക്രൂശിതനെ ഉത്ഥിതനെ…,അമ്മേ എന്റെ അമ്മേ… എന്ന ഈ ഗാനങ്ങളുടെ രചയിതാവും, ധാരാളം കൃപകൾ നിറഞ്ഞ ഒരു…

ഒരിക്കലും നമ്മൾ മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യരുത്. കാരണം, നമ്മുടെ റോൾ ഏറ്റവും ഭംഗിയായി ചെയ്യാൻ നമ്മളെക്കാൾ മികച്ച മറ്റൊരാളില്ല

. നമ്മൾ എടുക്കുന്ന ഏതു തീരുമാനവും, നമ്മൾ ചെയ്യുന്ന ഏതു പ്രവൃത്തിയും നമ്മുക്ക് നമ്മിലുള്ള, നമ്മുടെ കഴിവിലുള്ള ആത്മവിശ്വാസത്തെ ആശ്രയിച്ചാണ് വിജയിക്കുകയൊ പരാജയപ്പെടുകയൊ ചെയ്യുന്നത്. തങ്ങളുടെ ജീവിതവഴിയിൽ നേരിടേണ്ടിവരാനിടയുള്ള വലുതും ചെറുതുമയ വിപരീത സാഹചര്യങ്ങളെയൊർത്ത് പിൻമാറിയവരല്ല മറിച്ച്, സ്വന്തംകഴിവിൽ വിശ്വാസമർപ്പിച്ച് മുന്നേറിയവരാണ്…

📖 വചന വിചിന്തനം 📖

“അവന്‍ അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക” (ലൂക്കാ 7:50)ദൈവത്തിൽ ആഴമായ വിശ്വാസമുണ്ടെങ്കിൽ നമുക്ക് രക്ഷ കൈവരിക്കാനാവും അതോടൊപ്പം ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കും. എത്രയധികം പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടായാലും ദൈവത്തിൽ നാം ആഴമായി…

ട്രയറിന്റെ വിശുദ്ധ മാക്സിമിനസ് *

മെയ് 29 ട്രയറിന്റെയും , ജർമ്മനിയുടെയും മധ്യസ്ഥൻ തന്റെ സഭയെ പിന്തുണയ്ക്കുന്നതിനായി ഏറ്റവും അപകടകരമായ സമയങ്ങളിൽ ദൈവം വളർത്തിയ പുരോഹിതന്മാരിൽ ഒരാളാണ് വി.മാക്സിമിനസ്. പൊയിറ്റിയേഴ്സിൽ ജനിച്ച അദ്ദേഹം, കുലീനനായ കുടുംബാഗമായിരുന്നു , വി.ഹിലരിയ്ക്ക് മുൻപ് ആ നഗരത്തിലെ മെത്രാനായിരുന്ന മാക്സെൻഷ്യസുമായി ബന്ധമുണ്ടായിരുന്നു…

വിവിധ മത്സരപരീക്ഷകൾക്കു പരിശീലനം ; കോച്ചിംഗ് സെന്റർ ഫോർ മൈനൊറിറ്റി യൂത്തിലെ കോഴ്സുകൾക്കു അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തിലെ ജൂലൈ മുതല്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ മത ന്യൂനപക്ഷ…

കെ. സി. ബി. സി യുടെ ചെയർമാൻ ബഹുമാനപ്പെട്ട മാർ. ജോർജ്ജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ അമരക്കാരനായി സ്‌ഥാനമീറ്റിട്ട് ഇന്ന് പത്ത് വർഷം .

2011 മെയ് 29 നാണ് അദ്ദേഹം സ്‌ഥാനം ഏറ്റത്..തക്കലെ മിഷൻ രൂപതയുടെ ആദ്യത്തെ ബിഷപ്പായിരുന്നു അദ്ദേഹം 1997 മുതൽ 2011 വരെ.”അപ്ണ്ട് ഇൻഡോറം”എന്ന പേപ്പൽ ബുള്ളറ്റ്ലൂടെ ജോൺ പോൾ രണ്ടാമൻ പാപ്പാ അന്നത്തെ ചങ്ങനാശ്ശേരി അതിരൂപതയുടേ വികാരി ജനറലായിരുന്ന ജോർജ് ആലഞ്ചേരിയെ…

📖 വചന വിചിന്തനം 📖

“നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ” (യോഹ. 6:27)ഈ ലോകത്തിന്റെ നശ്വരമായ അപ്പത്തിനായി നാം അദ്ധ്വാനിക്കാതെ നിത്യജീവൻ നൽകുന്ന അനശ്വരമായ അപ്പത്തിനു വേണ്ടി നാം അദ്ധ്വാനിക്കണം. ലൗകിക സുഖങ്ങൾക്കപ്പുറം ദൈവത്തോടൊപ്പം നിത്യമായ ഒരു ജീവിതമുണ്ട്. ആ…