• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

കഴിഞ്ഞുപോയതിനെ തിരിച്ച് പിടിക്കാൻ കഴിയില്ലായിരിക്കാം. എന്നാൽ, വരാനിരിക്കുന്നത് പൂർണ്ണമായും നമ്മുടെ കൈകളിലാണ്.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ഏപ്രി 16, 2021

അതുകൊണ്ട് കൂടുതൽ കൃത്യതയോടെ ജീവിതവിജയത്തിനായുള്ള നമ്മുടെ പരിശ്രമം തുടരാം. നമ്മൾ എത്രമാത്രം ചെയ്തു എന്നതിലുപരി എങ്ങനെ ചെയ്തു എന്നതാണ് നമ്മുടെ ജീവിതവിജയത്തിൻ്റെ തോത് നിർണ്ണയിക്കുന്നത്. ഒരുപക്ഷേ, നമ്മുടെ കൂടെയുള്ളവർ, നമ്മുടെ സഹപ്രവർത്തകർ നമ്മെക്കാൾ പ്രശസ്തരും പ്രഗത്ഭരും ആയിരിക്കാം. അത് ഒരിക്കലും നമ്മുടെ ലക്ഷ്യങ്ങൾക്കു വിലങ്ങുതടിയാകരുത് ഇത്തരം അവസരങ്ങളിൽ വിജയം ധൈര്യശാലികൾക്കുള്ളതാണ് എന്ന നെപ്പോളിയൻ്റെ വാക്കുകൾ നമ്മുടെ ഓർമ്മയിലുണ്ടാകണം. ഇന്നു നാം കാണുകയും അറിയുകയും ചെയ്യുന്ന പല പ്രഗത്ഭരായ വ്യക്തികളും തുടക്കത്തിൽ നമ്മെപ്പോലെ ആയിരുന്നു എന്നോർക്കുക. ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുള്ളവരെല്ലാം തന്നെ അവരുടെ ജീവിതത്തിലൂടെ കടന്നു വന്നിട്ടുള്ള സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുള്ളവരാണ്. നമ്മുടെ അശയങ്ങളും പ്രവൃത്തികളും രണ്ടുവഴിക്കാണ് നീങ്ങുന്നതെങ്കിൽ നമ്മുടെ ഒരാഗ്രഹവും സഫലമായിത്തീരാനിടയില്ല. ജീവിതത്തിൽ ആദ്യമായി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടി വരുന്നഅവസരങ്ങളിൽ നമ്മൾ പകച്ചു പോവുക സ്വാഭാവികമണ്. എന്നാൽ ഇതിൻ്റെ പ്രതിഫലനങ്ങൾ നമ്മുടെ ജീവിതത്തിൽ തുടർച്ചയായി ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും കരുതലും നമ്മുടെ ഭഗത്തു നിന്ന് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഒരു കാര്യം പ്രത്യേകം ഓർക്കുക. നാം ജീവിതത്തിൽ ഒരു തീരുമാനം എടുക്കുന്ന അതേസമയംതന്നെ ചിലപ്പോൾ നമ്മുടെ ഭാവിയും നിർണ്ണയിക്കപ്പെട്ടേക്കാം.അതുകൊണ്ട് ജീവിതത്തിൽ ഓരോനിമിഷവും ഉചിതമായ , നല്ല തീരുമാനങ്ങളെടുക്കാൻ നമ്മുക്ക് ശ്രദ്ധയുള്ളവരായിരിക്കാം. തിരുവചനം നമ്മോട് പറയുന്നു: “നിൻ്റെ എല്ലാ പ്രവൃത്തികളും ദൈവ വിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും”(സുഭാ. 3:6). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു