• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ‘ഐക്യദാര്‍ഢ്യ തത്വം’ഈ കാലഘട്ടത്തിന് അനുയോജ്യം.

Sebin

BySebin

ജൂണ്‍ 17, 2021

വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പഠിപ്പിച്ച ‘ഐക്യദാര്‍ഢ്യ തത്വം’ ഏതൊരു സമയത്തെയുംകാള്‍ ഇപ്പോള്‍അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. കാരണം നാം ജീവിക്കുന്നത് ഒരുപൊതുഭവനത്തിലാണെന്നും നമുക്ക് ക്രിസ്തുവിലൂടെ പൊതുവായൊരു ലക്ഷ്യസ്ഥാനമുണ്ടെന്നും അതിനാല്‍എപ്പോഴാണോ ഇതെല്ലാം നാം മറക്കുന്നത്, അപ്പോള്‍ അസമത്വവും പാര്‍ശ്വവല്‍ക്കരണവും വര്‍ദ്ധിക്കുകയുംസാമൂഹ്യഘടന ദുര്‍ബലമാവുകയും പരിസ്ഥിതി തന്നെയും വഷളാവുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഇന്ന് ഐക്യദാര്‍ഢ്യം എന്ന പദത്തിന്റെ അര്‍ത്ഥം ക്ഷയിച്ചുപോയിരിക്കുന്നു. പലപ്പോഴും അത് തെറ്റായിവ്യാഖ്യാനിക്കപ്പെടുന്നു. ഔദാര്യത്തിന്റെ ചില പ്രവര്‍ത്തികളെക്കാള്‍ കൂടുതലൊന്നും ഈ വാക്ക് സൂചിപ്പിക്കുന്നില്ല. അതിനാല്‍ സമൂഹത്തെ കുറിച്ച് ചിന്തിക്കുന്നഓരോരുത്തരുടെയും ജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ഒരുപുതിയ മാനസികാവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതേസമയം മറ്റുള്ളവരെ സഹായിക്കുന്നതു സംബന്ധിച്ചുമാത്രം ചുരുക്കിക്കാണേണ്ട കാര്യമല്ലിതെന്നും മറിച്ച് നീതിയെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ്ഉയര്‍ത്തപ്പെടുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. കൂടാതെ, പരസ്പരാശ്രിതത്വം ഐക്യദാര്‍ഢ്യമായി രൂപപ്പെട്ട് ഫലംപുറപ്പെടുവിക്കണമെങ്കില്‍ മനുഷ്യനോടും ദൈവം സൃഷ്ടിച്ച പ്രകൃതിയോടും ആഴമായ ബന്ധവുംബഹുമാനവുമുണ്ടാകണമെന്നും ഇതിനെക്കുറിച്ച് വിശുദ്ധ ബൈബിള്‍ തുടക്കം മുതലേ മുന്നറിയിപ്പ്നല്‍കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

പ്രതിസന്ധികള്‍ക്കും കൊടുങ്കാറ്റുകള്‍ക്കുമിടയില്‍ എല്ലാം തകര്‍ന്നതായി തോന്നുന്ന മണിക്കൂറുകളില്‍ ദൃഢതയുംപിന്തുണയും നല്‍കുവാന്‍ കഴിവുള്ള ഐക്യദാര്‍ഢ്യത്തെ ഉണര്‍ത്താനും സജീവമാക്കാനും കര്‍ത്താവ് നമ്മെവെല്ലുവിളിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നുവെന്ന ആഹ്വാനവും ഫലപ്രദമായ സാഹോദര്യം, സാര്‍വത്രികഐക്യദാര്‍ഢ്യം എന്നിവയുടെ പുതിയ തലങ്ങള്‍ സൃഷ്ടിക്കാന്‍ പരിശുദ്ധാത്മാവിന്റെ സര്‍ഗ്ഗാത്മകമായ സാന്നിധ്യംനമ്മെ നിരന്തരം പ്രോത്സാഹിപ്പിക്കട്ടെ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു