• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

തിരുഹൃദയ മാസം -മനുഷ്യകുലത്തെ അതിയായി സ്നേഹിക്കുന്ന തിരുഹൃദയത്തെ മുറുകെ പിടിക്കുക”!

Sebin

BySebin

ജൂണ്‍ 1, 2021

ജൂണ്‍ മാസം യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്കുവെണ്ടി തിരുസഭ പ്രത്യേകമാം വിധം നീക്കിവച്ചിരിക്കുന്നു . ക്രിസ്തുവിന്റെ മനുഷ്യാവതാരം, പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനുവെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം. 

യേശുവിന്റെ തിരുഹൃദയതിരുനാളിന്റെ ആഘോഷത്തെ കുറിച്ച് സംസാരിക്കവേ ബെനഡിക്ട് പതിനാറാമന്‍മാർപാപ്പാ ഇപ്രകാരം പറയുകയുണ്ടായി: “ബൈബിളിന്റെ ഭാഷയില്‍ “ഹൃദയം” എന്ന വാക്കുകൊണ്ട്സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളും, വിചാരങ്ങളും സ്ഥിതിചെയ്യുന്ന കേന്ദ്രഭാഗമാണ്. രക്ഷകന്റെഹൃദയത്തോടുള്ള ഭക്തിയിലൂടെ മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അളവില്ലാത്ത സ്നേഹത്തേയും, ലോകംമുഴുവനുമുള്ള സകലരുടേയും മോക്ഷത്തിനുവേണ്ടിയുള്ള അവന്റെ ആഗ്രഹവും, അവന്റെ അനന്തമായകാരുണ്യത്തേയുമാണ് നാം ആദരിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി എന്നത്കൊണ്ട്അര്‍ത്ഥമാക്കുന്നത്, തന്റെ അവസാനം വരെ നമ്മെ സ്നേഹിച്ചുകൊണ്ട് കുരിശില്‍ കിടന്നുകൊണ്ട് കുന്തത്താല്‍മുറിവേല്‍പ്പിക്കപ്പെടുകയും, അതില്‍ നിന്നും ചോരയും വെള്ളവും ഒഴുക്കിയ, ഒരിക്കലും നശിക്കാത്ത പുതുജീവന്റെഉറവിടമായ ആ തിരുഹൃദയത്തെ നാം ആരാധിക്കുന്നു എന്നതാണ്.” (ബെനഡിക്ട് XVI, Angelus 5 June 2005) 

തിരുഹൃദയഭക്തി നമ്മോടു ആവശ്യപ്പെടുന്നത്, ആദ്യമായി വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയുമാണ്, കാരണംവിശുദ്ധ കുര്‍ബ്ബാനയില്‍ യേശു സന്നിഹിതനാണ്, കൂടാതെ അവന്‍ തന്റെ തിരുഹൃദയവും, കരുണാമയമായസ്നേഹവും ഇതിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ സന്നിഹിതനായിരിക്കുന്നകര്‍ത്താവിനൊപ്പം സമയം ചിലവഴിക്കുകയും, അവനെ ആരാധിക്കുകയും ചെയ്യുക എന്നത് യേശുവിന്റെതിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്, 17-മത്തെ നൂറ്റാണ്ടില്‍ വിശുദ്ധമാര്‍ഗരിറ്റ മേരിയോട്: “മനുഷ്യകുലത്തെ അതിയായി സ്നേഹിക്കുന്ന തിരുഹൃദയത്തെ മുറുകെ പിടിക്കുക”! എന്ന് യേശു ആവശ്യപ്പെട്ടു.

തുടര്‍ച്ചയായ ഒമ്പത്‌ മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ക്ക്, യേശുവിന്റെ സ്നേഹം മുഴുവനും കവിഞ്ഞൊഴുകുന്ന തിരു ഹൃദയത്തിന്റെ അമിതമായ കാരുണ്യത്താല്‍ ഭാഗ്യപ്പെട്ടമരണവും മറ്റ് അനുഗ്രഹങ്ങളും അവിടുന്നു വാഗ്ദാനം ചെയ്തു. അവരുടെ അവസാന നിമിഷങ്ങളില്‍യേശുവിന്റെ ദിവ്യ ഹൃദയം അവരുടെ സുരക്ഷിതമായ അഭയകേന്ദ്രമായി മാറുമെന്ന് അവിടുന്നു വിശുദ്ധ മാര്‍ഗരിറ്റമേരിയോട് വെളിപ്പെടുത്തി. ജൂൺ മാസത്തിൽ, തിരുഹൃദയ വണക്കമാസ പ്രാർത്ഥനകളിലൂടെയും വിശുദ്ധകുര്‍ബ്ബാനയിലൂടെയും ദിവ്യ കാരുണ്യ ആരാധനയിലൂടെയും തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കാം. ഈഭക്തിയിലൂടെ ദൈവം നല്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നമ്മുടെ ജീവിതത്തെ ഈശോയുടെതിരുഹൃദയത്തിനു മുൻപിൽ തുറന്നു വയ്ക്കാം. 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു