• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

“യേശുവിൻറെ മേൽ തങ്ങൾക്കു മാത്രമാണ് അവകാശങ്ങൾ” എന്ന ചിന്താഗതി പ്രലോഭനത്തിൻറെ തിക്ത ഫലം;ഫ്രാൻസിസ് മാർപാപ്പ

Sebin

BySebin

സെപ് 28, 2021

ചുരുക്കത്തിൽ, യേശുവിൻറെ വാക്കുകൾ ഒരു പ്രലോഭനത്തെ അനാവരണം ചെയ്യുകയും ഒരു ഉദ്ബോധനംനൽകുകയും ചെയ്യുന്നു. അടച്ചുപൂട്ടലാണ് ഈ പ്രലോഭനം. തങ്ങളുടെ കൂട്ടത്തിലുള്ളവനല്ല എന്ന ഒറ്റക്കാരണംകൊണ്ടു മാത്രം ഒരുവൻറെ സൽപ്രവൃത്തിയ്ക്ക് തടയിടാൻ ശിഷ്യന്മാർ ആഗ്രഹിക്കുന്നു. “യേശുവിൻറെ മേൽതങ്ങൾക്കു മാത്രമാണ് അവകാശങ്ങൾ” ഉള്ളതെന്നും ദൈവരാജ്യത്തിനായി പ്രവർത്തിക്കാൻ അധികാരമുള്ളവർതങ്ങൾ മാത്രമാണെന്നും അവർ കരുതുന്നു. ഇപ്രകാരം അവർ തങ്ങൾ പ്രിയപ്പെട്ടവരാണെന്ന തോന്നലിൽചെന്നെത്തുകയും മറ്റുള്ളവരോടു ശത്രുത പുലർത്തത്തക്കവിധം അവരെ അന്യരായി കണക്കാക്കുകയുംചെയ്യുന്നു. സഹോദരീസഹോദരന്മാരേ, ഓരോ അടച്ചുപൂട്ടലും, വാസ്തവത്തിൽ, നമ്മെപ്പോലെ ചിന്തിക്കാത്തവരെഅകറ്റി നിർത്തുകയാണ് ചെയ്യുന്നത്. ഇതാണ് ചരിത്രത്തിലെ നിരവധി വലിയ തിന്മകളുടെ, പലപ്പോഴുംസ്വേച്ഛാധിപത്യങ്ങൾക്ക് ജന്മമേകിയ പരമാധിപത്യം, വിഭിന്നരായവർക്കെതിരായ നിരവധി അക്രമങ്ങൾഎന്നിവയുടെ കാരണമെന്ന് നമുക്കറിയാം.എന്നാൽ സഭയിലും അടച്ചുപൂട്ടലിനെക്കുറിച്ച് ജാഗ്രത ആവശ്യമാണ്. കാരണം, വിഭജകനായ സാത്താൻ- സാത്താൻ എന്ന പദത്തിൻറെ അർത്ഥംതന്നെ വിഭജനം നടത്തുന്നവൻ എന്നാണ് – ആളുകളെ വിഭജിക്കുകയുംഒഴിവാക്കുകയും ചെയ്യുന്നതിന് വേണ്ടി  എപ്പോഴും സംശയം ജനിപ്പിക്കുന്നു. ഇതിനായി സാത്താൻ തന്ത്രപൂർവ്വംശ്രമിക്കുന്നു,  പിശാചിനെത്തന്നെ പുറത്താക്കിയവരെപ്പോലും പുറന്തള്ളുന്നതിന് തുനിയുന്ന ശിഷ്യന്മാർക്ക്സംഭവിച്ചതു പോലെ ഇത് സംഭവിക്കാം! ചിലപ്പോൾ നമുക്കും ഇതു സംഭവിക്കുന്നു, എളിമയുള്ളവരും തുറന്നസമൂഹങ്ങളുമാകുന്നതിനുപകരം, “പ്രമുഖർ” എന്ന പ്രതീതി നൽകാനും മറ്റുള്ളവരെ അകറ്റി നിർത്താനും നാംശ്രമിക്കും; എല്ലാവരുമൊത്തു ചരിക്കാൻ ശ്രമിക്കുന്നതിനുപകരം, അപരനെ വിധിക്കുകയും ഒഴിവാക്കുകയുംചെയ്യുന്നതിനുമായി, നാം നമ്മുടെ “വിശ്വാസിയുടെതായ അധികാരപത്രം” കാണിക്കുന്നു: “ഞാൻ ഒരുവിശ്വാസിയാണ്”, “ഞാൻ കത്തോലിക്കനാണ്”, “ഞാൻ ഈ സമിതിയിൽ, മറ്റൊരു സമിതിയിൽപ്പെട്ടവനാണ്…”; മറ്റുള്ള പാവങ്ങൾ അങ്ങനെയല്ല. അപരനെ വിധിക്കുന്നതിനും ഒഴിവാക്കുന്നതിനുമായി ഇത് ചെയ്യുന്നത്കഷ്ടമാണ്. വിധിക്കാനും തരംതിരിക്കാനുമുള്ള പ്രലോഭനത്തെ മറികടക്കാനുള്ള കൃപ നമുക്കപേക്ഷിക്കാം, കൂടാതെ കൂട്ടിലടച്ചിടുന്ന മനോഭാവത്തിൽ നിന്ന് “നല്ല”തെന്നു കരുതുന്ന ചെറുസമൂഹത്തിൽഅസൂയതോന്നത്തക്കവിധം നമ്മെത്തന്നെ കാത്തുസൂക്ഷിക്കുന്നതിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കുന്നതിനായിനമുക്കു പ്രാർത്ഥിക്കാം: ആരും നുഴഞ്ഞുകയറാതിരിക്കുന്നതിന് പുരോഹിതൻ തൻറെ ഏറ്റംവിശ്വസ്തരോടൊപ്പവും, അജപാലനപ്രവർത്തകർ പരസ്പരവും, പ്രസ്ഥാനങ്ങളും സമിതികളും അവയുടെതനതായ സിദ്ധികളിലും അടച്ചിടുന്നു, കാര്യങ്ങൾ അങ്ങനെ പോകുന്നു. അടച്ചുപൂട്ടൽ. ഇതെല്ലാം ക്രിസ്തീയസമൂഹങ്ങളെ കൂട്ടായ്മയുടെയല്ല ഭിന്നതയുടെ ഇടങ്ങളാക്കുന്നു, പരിശുദ്ധാത്മാവ് അടച്ചുപൂട്ടലുകൾആഗ്രഹിക്കുന്നില്ല; തുറവാണ്, എല്ലാവർക്കും ഇടമുള്ള സ്വാഗതം ചെയ്യുന്ന സമൂഹങ്ങളാണ്  ഈ  അരൂപിഅഭിലഷിക്കുന്നത്.

പിന്നെ സുവിശേഷത്തിൽ യേശുവിൻറെ ഉദ്ബോധനം ഉണ്ട്: സകലത്തെയും സകലരെയുംവിധിക്കുന്നതിനുപകരം, നമുക്ക് നമ്മെക്കുറിച്ചുതന്നെ ജാഗ്രതയുള്ളവരായിരിക്കാം! വാസ്തവത്തിൽ, ഇവിടെയുള്ള അപകടം, നാം മറ്റുള്ളവരോട് വിട്ടുവീഴ്ചയില്ലാത്തവരും എന്നാൽ  നമ്മോടുതന്നെ സഹിഷ്ണുതപുലർത്തുന്നവരുമാകുന്നതാണ്. തിന്മയുമായി ഉടമ്പടിയിലേർപ്പെടാതിരിക്കുന്നതിന് ഹൃദയസ്പർശിയായരംഗങ്ങളാൽ യേശു നമ്മെ ഉപദേശിക്കുന്നു: “നിന്നിൽ എന്തെങ്കിലും ഇടർച്ചയ്ക്ക് കാരണമാകുന്നുവെങ്കിൽ, അത്വെട്ടിക്കളയുക!” (മർക്കോസ് 9,43-48). എന്തെങ്കിലും നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ, അത് മുറിച്ചുമാറ്റുക! “എന്തെങ്കിലും ഇടർച്ചയ്ക്ക് കാരണമാകുന്നുവെങ്കിൽ, ഒരുനിമിഷം നില്ക്കുക, അതിനെക്കുറിച്ച് ചിന്തിക്കുക, കുറച്ചുകൂടി മെച്ചപ്പെടുക …”എന്നല്ല അവിടന്ന് പറയുന്നത്. ഇല്ല: “മുറിച്ചുകളയുക! ഉടനെതന്നെ!”. യേശു ഇതിൽമൗലികതയുള്ളവനാണ്, നിർബ്ബന്ധം പിടിക്കുന്നവനാണ്, എന്നാൽ അത് നമ്മുടെ നന്മ ഉദ്ദേശിച്ചാണ്, ഒരുസമർത്ഥനായ വൈദ്യനെപ്പോലെ. ഓരോ വെട്ടിമാറ്റലും, ഓരോ വെട്ടിയൊതുക്കലും, നന്നായി വളരാനുംസ്നേഹത്തിൽ ഫലം കായ്ക്കാനുമാണ്. അതിനാൽ നമുക്ക് നമ്മോടുതന്നെ ചോദിക്കാം: സുവിശേഷത്തിന്വിരുദ്ധമായി എന്നിലുള്ളത് എന്താണ്? എൻറെ ജീവിതത്തിൽ നിന്ന് ഞാൻ വെട്ടിനീക്കണമെന്ന് യേശുആഗ്രഹിക്കുന്നതെന്താണ്?

മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിനും നമ്മെക്കുറിച്ച് ജാഗരൂകരായിരിക്കുന്നതിനും നമ്മെ സഹായിക്കാൻഅമലോത്ഭവ കന്യകയോട് നമുക്ക് പ്രാർത്ഥിക്കാം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു