• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

കത്തോലിക്കാസഭാവിരുദ്ധ പൊതുവികാരം സൃഷ്ടിക്കാൻ രാജ്യത്തിലെ വ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്കാരിക ഇടപെടലുകൾ സഗൗരവം തുറന്നു കാണിക്കപ്പെടേണ്ടതും, നിയമ നടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

Sebin

BySebin

ജനു 22, 2022

അടുത്ത നാളിലെ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിൽ, പരാതി നൽകിയവർക്ക് നീതി വാങ്ങിക്കൊടുക്കാൻഎന്ന വ്യാജേന സാമൂഹിക- സാംസ്കാരിക മേഖലകളിൽ കത്തോലിക്കാസഭയെക്കുറിച്ചും, സഭഅനുശാസിക്കുന്ന ജീവിതക്രമങ്ങളെകുറിച്ചും വിശിഷ്യാ, സന്ന്യാസ സമർപ്പണജീവിതത്തെകുറിച്ചും വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ സംഘടിതമായ പ്രചാരണങ്ങളും നടത്തുന്നവര്‍ക്ക് പിന്നില്‍ആസൂത്രിതമായ ശ്രമമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ. ക്യാംപെയ്നിങ്ങുകളും നടക്കുന്നതിന്പിന്നിൽ രാഷ്ട്രീയവും മതപരവുമായ നിക്ഷിപ്ത താല്പര്യങ്ങളുള്ളവരുടെ ആസൂത്രിതമായ ശ്രമങ്ങൾഉണ്ടെന്നുള്ളത് വ്യക്തമാണ്. ഈ ഒരു വിഷയത്തിൽ മാത്രമല്ല, കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട്അടുത്തകാലങ്ങളിലായി ഉയർന്നുവന്ന എല്ലാ വിവാദങ്ങളിലും ഇത്തരക്കാരുടെ അധാർമികവുംനിയമവിരുദ്ധവുമായ ഇടപെടൽ സംശയിക്കാവുന്നതാണെന്നും ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

ഈ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളെയും ചില സാംസ്കാരിക, സാമൂഹിക പ്രവർത്തകരെയും സ്വാധീനിച്ചും, സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗിച്ചും കത്തോലിക്കാസഭാവിരുദ്ധ പൊതുവികാരം സൃഷ്ടിക്കാൻ രാജ്യത്തിലെവ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്കാരികഇടപെടലുകൾ സഗൗരവം തുറന്നു കാണിക്കപ്പെടേണ്ടതും, നിയമ നടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്. വിവിധ രീതികളിൽ കേരളസമൂഹത്തിന്റെ സ്വൈര്യ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരുംസമസ്ത മേഖലകളിലും ദുഷ്ടലാക്കോടെ ഇടപെട്ട് വെല്ലുവിളികൾ ഉയർത്തുന്നവരുമായ ചിലരുടെ കരങ്ങൾഇത്തരം സംഭവവികാസങ്ങൾക്ക് പിന്നിലുണ്ടെന്നുള്ളതിന് സൂചനകളുണ്ട്. 

വർഗ്ഗീയ ധ്രുവീകരണത്തിനും ഇതര സമുദായ – മത സംഘർഷങ്ങൾക്കും വഴിയൊരുക്കി കേരളത്തെകലാപഭൂമിയാക്കാനും, മയക്കുമരുന്ന് – സ്വർണ്ണ കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെസാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകർക്കാനും, സുപ്രധാന സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾപോലും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കി ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനും നിരന്തരംശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ബഹുമാനപ്പെട്ട സർക്കാരുംക്രമസമാധാന – നീതി ന്യായ വകുപ്പുകളും ആത്മാർത്ഥമായി ഇടപെടേണ്ടിയിരിക്കുന്നു. 

രാജ്യത്തിന്റെ നിയമങ്ങൾക്കനുസരിച്ച് കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും നീതി നടപ്പിലാക്കപ്പെടുകയും വേണം എന്നനിലപാട് ഒരു ജനാധിപത്യ രാജ്യത്ത് അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. നിയമത്തിന്റെവഴിയിൽനിന്ന് വ്യതിചലിച്ച് ആൾകൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയും, സ്ഥാപിതതാത്പര്യങ്ങൾക്കനുസരിച്ചുള്ള വിധിതീർപ്പുകളും, കോടതിയെയും നീതിന്യായ സംവിധാനങ്ങളെയുംപരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലിയും അരാജകത്വത്തിന്റെലക്ഷണങ്ങളാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ നീതിക്കും ന്യായത്തിനും വേണ്ടി മുന്നോട്ടുപോകുവാൻആർക്കും സാധ്യമായ ഈ രാജ്യത്ത് കോടതിവിധികളെ തെല്ലും മാനിക്കാത്ത സമീപനം തിരുത്തപ്പെടേണ്ടതുണ്ട്. 

ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മത സംവിധാനങ്ങളെയും കത്തോലിക്കാ സഭയെയും സഭയുടെ ഭാഗമായസന്ന്യാസ ജീവിത ശൈലിയെയും ഈ ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങളെയുംസമാധാനാന്തരീക്ഷത്തെയും തകർക്കാൻ ശ്രമിക്കുകയും തെറ്റിദ്ധാരണകൾ പടർത്തുകയും ചെയ്യുന്നഗൂഢശക്തികളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുന്നതോടൊപ്പം, ഇന്നത്തെ സാഹചര്യത്തിൽനീതിന്യായ വ്യവസ്ഥിതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായനടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയും വേണമെന്ന് കെസിബിസിഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed