• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

അന്നു മുട്ടുകുത്തി യാചിക്കുവാന്‍ ശക്തിപകര്‍ന്നത് ദിവ്യകാരുണ്യ ആരാധന”: മ്യാന്‍മറിലെ സിസ്റ്റര്‍ ആന്‍ റോസ് നു തവങ്ന്റെ വെളിപ്പെടുത്തല്‍!

Sebin

BySebin

മേയ് 16, 2021

ആ ദിവസം തോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാരുടെ മുന്നില്‍ മുട്ടികുത്തി യാചിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതുപരിശുദ്ധാത്മാവാണെന്നും, തനിക്ക് ധൈര്യവും ശക്തിയും നല്‍കിയത് ദിവ്യകാരുണ്യ ഭക്തിയാണെന്നും മാധ്യമശ്രദ്ധ നേടിയ മ്യാന്‍മറിലെ കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍. മ്യാന്മറിലെ പട്ടാള അട്ടിമറിക്കിടെ പോലീസിനുംപ്രതിഷേധക്കാര്‍ക്കുമിടയില്‍ വെടിവെക്കരുതെന്ന് മുട്ടികുത്തി യാചിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായസിസ്റ്റര്‍ ആന്‍ റോസ് നു തവങ്ന്റെ ചിത്രങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. പരിശുദ്ധാത്മാവിന്റെപ്രവര്‍ത്തനം തനിക്ക് ആഴത്തില്‍ അനുഭവിച്ചറിയുവാന്‍ അപ്പോൾ കഴിഞ്ഞുവെന്നു വീഡിയോ കോളിലൂടെറോമിലെ മാധ്യമപ്രവര്‍ത്തകരോട് സിസ്റ്റര്‍ ആന്‍ റോസ് പറഞ്ഞു.

 ഭീതിയും ബുദ്ധിമുട്ടും നിറഞ്ഞ ആ അവസരത്തില്‍ തന്റെ രാജ്യത്തിന് വേണ്ടി നിലയുറപ്പിക്കുവാന്‍ തനിക്ക്ശക്തിനല്‍കിയത് ദിവ്യകാരുണ്യ ആരാധനയും പ്രാർത്ഥനകാളുമാണെന്ന്  അവര്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍മ്യാന്‍മറിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ സഭാംഗമാണ് സിസ്റ്റര്‍ ആന്‍ റോസ്. അനുരഞ്ജനത്തിന്റേതായ പ്രവര്‍ത്തിയായും, ശത്രുവിനോടുള്ള ക്ഷമയുടെ സന്ദേശവുമായിട്ടാണ് മുട്ടുകുത്തിനില്‍ക്കുന്നതിനെ താന്‍ കാണുന്നതെന്ന്  പറഞ്ഞ സിസ്റ്റര്‍, ഇത് രണ്ടാം തവണയാണ് പോലീസിനു മുന്നില്‍മുട്ടുകുത്തി നില്‍ക്കുന്നതെന്നും, മുറിവേറ്റ പ്രതിഷേധക്കാരെ താന്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു. മ്യാന്‍മറിലെ സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ പ്രാര്‍ത്ഥന ആഹ്വാനം നടത്തിയിരിന്നു. 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു