• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

വിശുദ്ധന്റെ തിരുശേഷിപ്പ് ദേവാലയത്തില്‍ തിരികെയെത്തിച്ച് മോഷ്ടാവ്!

Sebin

BySebin

ജൂണ്‍ 20, 2021

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ ഏറെ സ്വാധീനം ചെലുത്തിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ പോളിഷ്വിശുദ്ധന്‍ ബ്രദര്‍ ആല്‍ബര്‍ട്ട് എന്നറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ട് ച്മിയലോവ്സ്കിയുടെ മോഷ്ടിക്കപ്പെട്ടതിരുശേഷിപ്പ് ദേവാലയ നേതൃത്വത്തിന് തിരികെ ലഭിച്ചു. ഇന്നലെ ജൂണ്‍ 18ന് മോഷ്ടാവ് തന്നെയാണ് ഈഅമൂല്യ തിരുശേഷിപ്പുകള്‍ ഭദ്രമായി തിരികെ എത്തിച്ചതെന്നു ക്രാക്കോവിലെ പോഡ്ഗോര്‍സിലെ സെന്റ്‌ജോസഫ് ഇടവക ദേവാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരിന്നു. ‘ഇന്നു രാവിലെ 7 മണിക്ക്വിശുദ്ധ ബ്രദര്‍ ആല്‍ബര്‍ട്ടിന്റെ തിരുശേഷിപ്പുകള്‍ അതിരുന്ന സ്ഥലത്ത് തിരികെ എത്തി. മോഷ്ടാവ് നേരിട്ട്തിരുശേഷിപ്പുകള്‍ തിരികെ എത്തിക്കുകയും, ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റ്. തിരുശേഷിപ്പുകള്‍ തിരികെ ലഭിച്ചതില്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ദേവാലയത്തിന്റെ പോസ്റ്റ്അവസാനിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു