• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

ജീവിതത്തിൽ വെളിച്ചം പകർന്നവരെ ചേർത്തു പിടിക്കുക. ഇരുട്ടുപകർന്നവരോട് നന്ദി പറയുക. കാരണം, വെളിച്ചമെന്താണന്ന് കാണിച്ചുതന്നത് അവരാണ്.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ജൂണ്‍ 20, 2021

ജീവിതത്തിൽ വെളിച്ചം പകർന്നവരെ ചേർത്തു പിടിക്കുക. ഇരുട്ടുപകർന്നവരോട് നന്ദി പറയുക. കാരണം, വെളിച്ചമെന്താണന്ന് കാണിച്ചുതന്നത് അവരാണ്. പലപ്പോഴും നമ്മുക്ക് താങ്ങും തണലുമായി പ്രോത്സാഹനത്തിൻ്റെയും സ്വാന്ത്വനത്തിൻ്റെയും കരുത്തുമായി കൂടെ ആരെങ്കിലുമൊക്കെയുണ്ട് എന്ന വിശ്വാസംതന്നെ നമ്മുക്ക് ജീവിതത്തിൽ വലിയ കരുത്തു പകരുന്ന കാര്യമാണ്. ആ വിശ്വാസം മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ നമ്മുക്കും സാധിക്കണം. അതുവഴി തോറ്റിടത്തു നിന്നുതന്നെ തുടങ്ങാനും തോല്പിച്ചവരുടെ മുന്നിൽ നിന്നുതന്നെ തുടരാനും മുറിവുണ്ടാക്കിയവരെ മറികടന്ന് വിജയിച്ചു കാണിക്കാനും അവർ പ്രാപ്തരാകും. എന്നാൽ, പ്രോത്സാഹനവും പ്രചോദനവും ലഭിക്കാത്തതുമൂലം തങ്ങളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കാതെ പോകുന്ന അനേകർ ഇന്നും നമ്മുക്കു ചുറ്റുമില്ലേ? ഒരുപക്ഷേ നമ്മുടെയൊക്കെ വ്യക്തിപരമായ അനുഭവവും അതുതന്നെയായിരിക്കാം. എന്നാൽ, വിമർശനങ്ങളിലും കുറ്റപ്പെടുത്തലുകളിലും തകർന്നു പോകാതെ മുന്നോട്ടുതന്നെ പോകാൻ നമ്മുക്ക് കഴിയണം. കാരണം, ലോകത്തിലെ പരിമിതികളോടും പരാജയങ്ങളോടും പരാജയപ്പെടുത്തലുകളോടും മല്ലിട്ടുകൊണ്ടു മാത്രമേ നമ്മുക്ക് മുന്നോട്ട് പോകാനും ജീവിതത്തിൽ ഉന്നതമായ സ്ഥാനങ്ങളിൽ എത്തിച്ചേരാനും സാധിക്കുകയൊള്ളു എന്നത് കാലം തെളിയിച്ചിട്ടുള്ള യാഥാർഥ്യമാണ്. ജീവിതത്തിൽ വിജയിക്കണമെങ്കിൽ പ്രതിസന്ധികളെയും, വിമർശനങ്ങളെയും പല കോണുകളിൽ നിന്നുള്ള നിരുത്സാഹപ്പെടുത്തലുകളെയും സൃഷ്ടിപരമായി അതിജീവിക്കാൻ നാം പഠിക്കണം. പ്രതിബന്ധങ്ങൾ മുന്നിൽ ഉയരുമ്പോൾ പതറണൊ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. അതുപോലെ നമ്മൾ എവിടെവരെ എത്തി എന്നതിനെക്കാൾ നമ്മുക്കിനിയും എവിടെവരെ പോകാനുണ്ട് എന്ന ചിന്തയായിരിക്കണം നമ്മുടെ പ്രചോദനത്തിൻ്റെ കാതൽ. വചനം പറയുന്നു;”നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും”(യോഹ. 8:32). എസ്.കുറ്റിക്കാട്ട്. സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു