• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

“ക്രൈസ്തവന്റെ ലക്ഷ്യം പ്രശംസ നേടുക എന്നത് ആവരുത്, ശുശ്രൂഷ ചെയ്യുക എന്നതാവണം “:-പരിശുദ്ധ ഫ്രാൻസിസ് പാപ്പ

Annie P John

ByAnnie P John

ഒക്ട് 19, 2021

l
വത്തിക്കാൻ സിറ്റി:കഴിഞ്ഞ ദിവസത്തെ ത്രികാലജപ പ്രാർത്ഥനയിൽ പങ്കുവെച്ച വചനത്തിന്റെ അടിസ്ഥാനത്തിൽ സുവിശേഷ സന്ദേശം നൽകുകയായിരുന്നു പാപ്പ.യേശുവിന്റെ ഇടത്തും വലത്തും ഉപവിഷ്ടരാക്കണമെന്ന് സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും അവിടുത്തോട് അപേക്ഷിക്കുന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കിയായിരുന്നു സന്ദേശം.
രണ്ട് വ്യത്യസ്ത യുക്തികൾക്കു മുന്നിലാണ് നാം.ഈ സുവിശേഷ സന്ദേശത്തിൽ ശിഷ്യന്മാർ ഉയർന്നുവരാൻ ആഗ്രഹിക്കുന്നു, യേശുവാകട്ടെ സ്വയം താഴാനും.
‘നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനാകണം,
എന്ന ക്രിസ്തുവചനം ഉദ്ബോധിപ്പിച്ചു കൊണ്ട് മറ്റുള്ളവരുടെ പ്രശംസ നേടുകയല്ല മറിച്ച്, ശുശ്രൂഷകരാകുക എന്നതാണ് ക്രൈസ്തവർ ലക്ഷ്യം വെക്കേണ്ടതെന്ന് ഫ്രാൻസിസ് പാപ്പനമ്മെ ഓർമിപ്പിക്കുന്നു . ദൈവത്തിന്റെ മഹത്വം ശുശ്രൂഷയായി മാറുന്ന സ്‌നേഹമാണെന്നും മറിച്ച്, ആധിപത്യത്തിനായി കൊതിക്കുന്ന അധികാരമല്ലെന്നും അദ്ദേഹം, ഉദ്ബോധിപ്പിച്ചു,’

സെബദി പുത്രന്മാരുടെ ന്മാരുടെ ആവശ്യം ഉയർന്നുവരലാണ്. നാം എപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്ന ലൗകിക മനോഭാവത്തെ അത് ആവിഷ്‌ക്കരിക്കുന്നു. നമ്മുടെ ഉയർച്ചയുടെ പരിപോഷണത്തിനായാണ് എല്ലാ കാര്യങ്ങളും, ബന്ധങ്ങൾ പോലും നാം പലപ്പോഴും വിനിയോഗിക്കുക.

വ്യക്തിപരമായ ഔന്നത്യാന്വേഷണം, ആത്മാവിന്റെ ഒരു രോഗമാണ്.അത് നമ്മുടെ സദുദ്ദേശ്യങ്ങളെ ചിലപ്പോൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.

ചില സമയങ്ങളിൽ , നാം പ്രവർത്തിക്കുന്നതും പ്രസംഗിക്കുന്നതുമായ നന്മയ്ക്ക് പിന്നിൽ, വാസ്തവത്തിൽ നാം നമ്മെത്തന്നെയും നമ്മുടെ അംഗീകാരവും മാത്രമാണ് നോക്കുക. ഈ പ്രവണത സഭയിലും കാണാം. ശുശ്രൂഷകരാകാൻ വിളിക്കപ്പെട്ട നാം എത്ര തവണ പിടിച്ചുകയറാനും മുന്നേറാനും ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ഹൃദയങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്: ‘ശുശ്രൂഷയാണോ, അതോ പ്രശംസയാണോ എന്റെ ലക്ഷ്യം?’ ആത്മശോധന നാം നടത്തണം. എന്നിട്ട് ശുശ്രൂഷ മനോഭാവത്തിലേക്ക് നാം കടന്നുവരികയും ചെയ്യണം.

കാരണം മറ്റുള്ളവരെക്കാൾ ഉയരുന്നതിനുപകരം, അവരെ ശുശ്രൂഷിക്കാൻ പീഠത്തിൽനിന്ന് ഇറങ്ങിവന്നവനാണ് യേശു . ക്രൂശിതനായ കർത്താവിനെ നോക്കുമ്പോൾ നാം ദൈവത്തിന്റെ പ്രവർത്തനരീതി കാണുന്നു. അവിടുന്ന് നമ്മെ മുകളിൽനിന്ന് താഴേക്ക് നോക്കിക്കൊണ്ട് സ്വർഗത്തിൽ നിൽക്കാതെ, നമ്മുടെ കാലുകൾ കഴുകാൻ സ്വയം താഴ്ത്തി. ദൈവം സ്‌നേഹമാണ്, സ്‌നേഹം എളിമയുള്ളതാണ്, അത് സ്വയം ഉയർത്തുന്നില്ല, മറിച്ച്, ഭൂമിയിൽ പെയ്യുകയും ജീവൻ നൽകുകയും ചെയ്യുന്ന മഴപോലെ താഴേക്ക് ഇറങ്ങുന്നു എന്ന് നിരന്തരം നമ്മെ ഓർമിപ്പിക്കുന്നു.

എന്നാൽ, യേശുവിന്റെ ഈ മനോഭാവത്തിലേക്ക് പോകാൻ, ആഭിജാത്യത്തിന്റേതായ ലൗകിക മനോഭാവത്തിൽനിന്ന് ക്രിസ്തു കേന്ദ്രീകൃതമായ ശുശ്രൂഷാ മനോഭാവത്തിലേക്ക് നാം കടക്കണം. അതിന് പ്രതിബദ്ധത ആവശ്യമാണ്. പക്ഷേ, നമുക്ക് തനിച്ച് ആ ലക്ഷ്യത്തിലെത്തുക പ്രയാസകരമാണ്. എന്നാൽ, നമ്മെ സഹായിക്കുന്ന ഒരു ശക്തി നമുക്കുള്ളിലുണ്ട്. അത് മാമ്മോദീസയുടെതാണ്. ദൈവകൃപയാൽ നമുക്കെല്ലാവർക്കും ലഭിച്ച യേശുവിലുള്ള സ്‌നാനത്തിന്റേതാണത്. അത് നമ്മെ നയിക്കുകയും അവിടുത്തെ അനുഗമിക്കാനും സ്വാർത്ഥതാൽപ്പര്യങ്ങൾ നോക്കാതെ ശുശ്രൂഷ ചെയ്യാനും നമ്മെ പ്രചോദിപ്പിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Spread the love
Annie P John

Annie P John

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു