ഇങ്ങനെ ജീവിക്കാൻ നമുക്ക് സാധിച്ചാൽ ജീവിതം സ്വയം കണ്ടെത്തുന്നതിനു പകരം അർത്ഥപൂർണമായ ഒരു ജീവിതം സ്വയം സൃഷ്ടിക്കുവാനും അങ്ങനെ വിധിക്കുമപ്പുറം ഒരു ജീവിതമുണ്ടന്ന് തെളിയിക്കുവാനും നമുക്ക് സാധിക്കും. അങ്ങനെ തെളിയിച്ചിട്ടുള്ളവരെ എന്നും എവിടെയും വിജയിച്ചിട്ടുള്ളു. സത്യവും നീതിയും കൈവെടിയാതെ നിർമ്മലമായ മന:സാക്ഷി യോടെ ജീവിക്കാൻ സാധിക്കുന്നവർക്ക് ശാശ്വതമായ സന്തോഷവും സമാധാനം തങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുമെന്ന സത്യം നമ്മുടെ മുന്നിൽ തെളിഞ്ഞു നില്ക്കേ ജീവിക്കാൻവേണ്ടി എന്ന മേൽവിലാസത്തിൽ നൻമയുടെ വേഷത്തിൽ തിൻമ ചെയ്ത് ലാഭം നേടാൻ ശ്രമിക്കുന്നവരാണോ നമ്മൾ എന്നകാര്യത്തിലൊരു പുന:പരിശോധനക്ക് നമ്മളും തയ്യാറാകുന്നത് നല്ലാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ നൻമ മാത്രം ചെയ്തിട്ടും ശാരീരികവും മാനസികവുമായി പ്രഹരിക്കപ്പെടുമ്പോൾ, എന്നാൽ, അതേസമയം സത്യവിരുദ്ധമായി ജീവിക്കുകയും വ്യാജം പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നവർക്ക് പെട്ടന്ന് അവരുടെ ജീവിതത്തിൽ ഉയർച്ചയും നേട്ടങ്ങളും ഉണ്ടാകുന്നതു കാണുകയും ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾ നമ്മോടുതന്നെ, ഞാൻ ഇത്ര സത്യസന്ധമായി ജീവിച്ചിട്ടും എനിക്ക് ഇതൊക്കെയാണല്ലോ ലഭിച്ചത് എന്ന് ചോദിച്ചു പോകാറുമുണ്ട്. എന്നാൽ, തിരുവചനം നമ്മോട് പറയുന്നു:”ദുഷ്ടരെ കണ്ട് നീ അസ്വസ്ഥനാകേണ്ട; ദുഷ്കർമ്മികളൊട് അസൂയപ്പെടുകയും വേണ്ട. അവർ പുല്ലുപോലെ പെട്ടന്ന് ഉണങ്ങിപ്പോകും;സസ്യം പോലെ വിടുകയും ചെയ്യും”(സങ്കീ.37:1-2). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.