• ബുധൻ. മേയ് 25th, 2022

Cat-NewGen

Language of Jesus and His Church is Love

മാർപാപ്പയെ കരയിച്ച ബാലൻ ഇപ്പോൾ വൈദിക വിദ്യാർഥി

Christy Devasia

ByChristy Devasia

ജനു 6, 2022

2013 ൽ ബ്രസീലിലെ റിയോ ഡെ ജനീറോയിൽ വെച്ച് നടന്ന ലോക യുവജന ദിനത്തിൽ വെച്ച്, ഒൻപത് വയസുള്ള ഒരു ബാലൻ സുരക്ഷാവലയം എല്ലാം ഭേദിച്ച് ഫ്രാൻസിസ് പാപ്പയുടെ അടുത്തേക്ക് ഓടി എത്തി. പാപ്പായെ കെട്ടി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു, ” എനിക്കു ഒരു വൈദികനാകണം”… പാപ്പ വലിയ ആനന്ദത്തോടെ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ” നിൻ്റെ ദൈവവിളി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു” എന്ന്. എട്ട് വർഷങ്ങൾക്കു ശേഷം ഇപ്പോൾ അവൻ ; നാഥാൻ ഡീ ബ്രിട്ടോ ബ്രസീലിലെ റോഡൻഡോപോളിസിൽ വൈദിക വിദ്യാർഥിയായി പ്രവേശിച്ചു.
ലോറയിൻ രൂപതയിലെ ബിഷപ്പായ ജോവാക്കിം വ്ലാദിമിർ ലോപ്പെസാണ് നാഥാൻ്റെ ചിത്രം ഫെയിസ് ബുക്കിൽ പങ്ക് വെച്ചത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു