• ബുധൻ. മേയ് 25th, 2022

Cat-NewGen

Language of Jesus and His Church is Love

പതിനഞ്ചുമിനിറ്റാണ് പ്രാർത്ഥനയിൽ ചിലവഴിക്കാൻ പലപ്പോഴും അനുശാസിക്കപ്പെടുന്നത്. നന്ദിപ്രകാശനത്തിന്റെ ഈ സമയം അപ്പവും വീഞ്ഞും ശരീരത്തിൽ അലിഞ്ഞുചേരുന്ന സമയവും. ജീവശാസ്ത്രപരമാണിത്.

Sebin

BySebin

ജനു 19, 2022

വിശുദ്ധ അംബ്രോസ് ഇപ്രകാരം പഠിപ്പിക്കുന്നുണ്ട്; ”ഇല്ലായ്മയിൽനിന്ന് എല്ലാം രൂപപ്പെടുത്തുന്നതിന് ദൈവവചനത്തിന് സാധിക്കുമെങ്കിൽ, ഇതെന്റെ ശരീരവും രക്തവും എന്ന് പറഞ്ഞ് അപ്പത്തെയും വീഞ്ഞിനെയും സ്വന്ത ശരീരരക്തങ്ങളാക്കി മാറ്റുവാൻ കഴിയില്ല എന്നു ധരിക്കേണ്ടതില്ല.”ദിവ്യകാരുണ്യത്തിൽ ഈശോയുടെ സാന്നിധ്യം പൂർണമാണ്. ആരാധനകളും സ്തുതികളും അർപ്പിക്കപ്പെടുന്നത് ഈ വിശ്വാസത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും വെളിച്ചത്തിലാണ്.നാം നാവിൽ സ്വീകരിക്കുന്ന ഈശോ തന്റെ സാന്നിധ്യം ശാരീരികമായി എത്രസമയം നമ്മിൽ നിലനിർത്തുന്നു എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയർന്നുകേൾക്കാറുണ്ട്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പ്രതിപാദിക്കുന്നു; ”ദിവ്യകാരുണ്യത്തിൽ ഈശോയുടെ സാന്നിധ്യം, കൂദാശാവചനങ്ങൾ ഉരുവിടുന്നതുമുതൽ, അപ്പവും വീഞ്ഞും നിലനിൽക്കുന്നതുവരെയുണ്ട്” (1377).വിശുദ്ധ ഫിലിപ്പ് നേരിയുടെ കാലത്ത് സംഭവിച്ച ഹൃദയസ്പർശിയായ ഒരു സംഭവമുണ്ട്. അദ്ദേഹം ദിവ്യബലിയർപ്പിക്കുമ്പോൾ എന്നും ഒരു മനുഷ്യൻ വന്ന് ദിവ്യകാരുണ്യം സ്വീകരിക്കുമായിരുന്നു. പക്ഷേ, സ്വീകരിച്ച പാടേ വലിയ ബഹുമാനമൊന്നുമില്ലാതെ അയാൾ ഇറങ്ങി പുറത്തേക്ക് പോകും. ഇങ്ങനെ പല ദിവസങ്ങൾ തുടന്നപ്പോൾ ദിവ്യകാരുണ്യത്തോടുള്ള അവഹേളനമല്ലേ അതെന്ന് പലർക്കും തോന്നി. ഒരുദിവസം, ഈ മനുഷ്യൻ വിശുദ്ധ കുർബാന സ്വീകരിച്ച് പുറത്തിറങ്ങി നടന്നപ്പോൾ, ഫിലിപ്പ് നേരി രണ്ട് അൾത്താര ബാലന്മാരെ വിളിച്ച് കത്തിച്ച തിരികളുമായി അദ്ദേഹത്തിന്റെ പുറകെ പോകുവാൻ പറഞ്ഞു. പതിനഞ്ച് മിനിട്ട് അദേഹത്തിന്റെ അല്പം പുറകിലായി നടക്കുന്ന അവർ, ശേഷം തിരികെ പോരും. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആ മനുഷ്യന് കാര്യം മനസിലായി. പിന്നീട് ഫിലിപ്പ് നേരിയുടെ അടുക്കലെത്തി അയാൾ മാപ്പുപറയുകയും, കുറച്ചുസമയം ദേവാലയത്തിൽ പ്രാർത്ഥനയിൽ ചിലവഴിച്ചതിന് ശേഷം മാത്രം പുറത്തുപോകുകയും ചെയ്യുവാൻ തുടങ്ങി.പതിനഞ്ചുമിനിറ്റാണ് പ്രാർത്ഥനയിൽ ചിലവഴിക്കാൻ പലപ്പോഴും അനുശാസിക്കപ്പെടുന്നത്. നന്ദിപ്രകാശനത്തിന്റെ ഈ സമയം അപ്പവും വീഞ്ഞും ശരീരത്തിൽ അലിഞ്ഞുചേരുന്ന സമയവും. ജീവശാസ്ത്രപരമാണിത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു