• വെള്ളി. ഏപ്രി 16th, 2021

Cat-NewGen

Language of Jesus and His Church is Love

💠💠🌹💠💠🌹💠💠🌹💠💠🌹ഇറാക്ക് സന്ദർശനത്തിന് പാപ്പാ പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുന്നു!💠💠🌹💠💠🌹💠💠🌹💠💠🌹

Annie P John

ByAnnie P John

മാര്‍ 4, 2021

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായെ കാത്തിരുന്ന ഇറാക്കിലെ ജനതയെ വീണ്ടും ഒരിക്കൽക്കൂടി നിരാശപ്പെടുത്താനകില്ലെന്ന് ഫ്രാൻസീസ് പാപ്പാ. ഇറാക്കിൽ പാപ്പായുടെ ഇടയ സന്ദർശനം മാർച്ച് 5-8 വരെ.

ഇറാക്കിൽ, വിശ്വാസികൾക്കു മദ്ധ്യേയുള്ള സാഹോദര്യത്തിൽ ഇതരമത നേതാക്കളുമൊത്ത് മറ്റൊരു ചുവട് മുന്നോട്ടുവയ്ക്കുമെന്ന് മാർപ്പാപ്പാ.

ബുധനാഴ്ച (03/03/21) വത്തിക്കാനിൽ ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്റെ അവസാനത്തിലാണ് ഫ്രാൻസീസ് പാപ്പാ താൻ ഇറാക്കിലേക്ക് വെള്ളിയാഴ്ച (5/03/21) ആരംഭിക്കുന്ന ത്രിദിന ഇടയസന്ദർശനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്.

ഇറാഖ് യാത്രയുടെ സമയക്രമം വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി
03/03/2021
ഇറാഖ് യാത്രയുടെ സമയക്രമം വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി
താൻ നടത്താൻ പോകുന്നത് മൂന്നു ദിവസത്തെ തീർത്ഥാടനമാണെന്നും ഏറെ പീഢിപ്പിക്കപ്പെട്ട ആ ജനതയെ, അബ്രഹാമിൻറെ മണ്ണിൽ രക്തസാക്ഷിയായ സഭയെ, സന്ദർശിക്കണമെന്നത് തൻറെ ദീർഘനാളായുള്ള അഭിലാഷമാണെന്നും പാപ്പാ വെളിപ്പെടുത്തി.

ഈ അപ്പസ്തോലികയാത്ര മെച്ചപ്പെട്ട രീതിയിൽ നടക്കുന്നതിനും പ്രതീക്ഷിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനും വേണ്ടി പ്രാർത്ഥനാസഹായം പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു.

ഇറാക്കിലെ ജനത പാപ്പാസന്ദർശനം പാർത്തിരിക്കയാണെന്ന് അനുസ്മരിച്ച പാപ്പാ ആ ജനത വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായെ അന്നാട്ടിൽ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ആ സന്ദർശനം നടക്കാതെ പോയെന്നും അവരെ വീണ്ടും ഒരിക്കൽക്കൂടി നിരാശപ്പെടുത്താനകില്ലെന്നും പറഞ്ഞു.

ഇറാക്കിൻറെ മണ്ണിൽ പാദമൂന്നുന്ന ആദ്യത്തെ പാപ്പായായിരിക്കും ഫ്രാൻസീസ്. മാർച്ച് 5-8 വരെയാണ് പാപ്പായുടെ ഇറാക്ക് സന്ദർശനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤g

Spread the love
Annie P John

Annie P John

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു