• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

തിരുനാൾ ദിനം: ജനുവരി 4

Avatar

ByEditor

ഒക്ട് 11, 2020

*​അനുദിന വിശുദ്ധർ​*

*എലിസബത്ത് ആന്‍ സെറ്റണ്‍*

(1774-1821)

ന്യൂയോര്‍ക്കിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലാണ് എലിസ ബത്ത് ജനിച്ചത്. മൂന്നുവയസുള്ളപ്പോള്‍ എലിസബത്തിനു അമ്മയെ നഷ്ടമായി. തൊട്ടടുത്ത വര്‍ഷം ഇളയ സഹോദരിയും മരിച്ചു. പിതാവ് ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയാണ് പിന്നെ എലിസബത്തിനെ വളര്‍ത്തിയത്. അദ്ദേഹം ഒരു ഭക്തനായിരുന്നില്ല. ദേവാലയങ്ങളില്‍ പോകുവാനോ പ്രാര്‍ഥിക്കുവാനോ താല്‍പര്യം കാട്ടിയിരുന്നുമില്ല. പക്ഷേച്ച പരോപകാരിയും പാവപ്പെട്ടവരോടു സഹാനുഭൂതിയുള്ളവനുമായിരുന്നു റിച്ചാര്‍ഡ്. മകളെ ഇത്തരത്തില്‍ വളര്‍ത്തികൊണ്ടു വരാന്‍ അദ്ദേഹം ശ്രമിച്ചു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പത്തൊന്‍പതാം വയസില്‍ എലിസബത്തിനെ അതിസമ്പന്നനായ ഒരു ബിസിനസ്‌കാരന്‍ വിവാഹം കഴിച്ചു. വില്യം സെറ്റണ്‍ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. അവര്‍ക്ക് അഞ്ചു മക്കളുമുണ്ടായി. ഇക്കാലത്ത്ച്ച ബിസിനസ് തകര്‍ന്ന് വില്യത്തിനു വന്‍നഷ്ടമുണ്ടായി. വൈകാതെ, ക്ഷയരോഗം പിടിപെട്ട് അദ്ദേഹം മരിക്കുകയും ചെയ്തു. അഞ്ചു പിഞ്ചുകുഞ്ഞുങ്ങളുമായി എലിസബത്ത് ജീവിതത്തോടു പോരാടി. ഇക്കാലത്ത്, അവള്‍ കത്തോലിക്കാ വിശ്വാസങ്ങള്‍ സ്വീകരിച്ചു. കുടുംബം നടത്തുന്നതിനുവേണ്ടിയും മക്കളെ പഠിപ്പിക്കുന്നതിനു വേണ്ടിയും ബോസ്റ്റണില്‍ എലിസബത്ത് ഒരു സ്‌കൂള്‍ തുടങ്ങി. ആത്മീയത അടിസ്ഥാനമാക്കിയായിരുന്നു വിദ്യാഭ്യാസം. വൈകാതെ, കൂടുതല്‍ സ്‌കൂളുകള്‍ തുറന്നു. എലിസബത്തിന്റെ പ്രാര്‍ഥനകളും വിശ്വാസരീതികളും തീവ്രമായിരുന്നു. കഠിനമായ ഉപവാസ ങ്ങളും അവള്‍ അനുഷ്ഠിച്ചു. എന്നാല്‍, ദുരന്തങ്ങള്‍ അവളെ ഒന്നിനുപിറകെ ഒന്നായി വേട്ടയാടി. രണ്ടുമക്കള്‍ മരിച്ചു. ഒരു മകന്‍ വഴിവിട്ട ജീവിതം നയിച്ചു. എല്ലാ വേദനകളും ദുഃഖങ്ങളും അവള്‍ യേശുവിനു സമര്‍പ്പിച്ചു. സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച് തന്റെ വേദനകളെ മറക്കാനാണ് അവള്‍ ശ്രമിച്ചത്. ഉപവിയുടെ സഹോദരിമാര്‍ എന്ന സന്യാസസമൂഹത്തിനും തുടക്കമിട്ടു. 1821ല്‍ രോഗബാധിതയായി അവര്‍ മരിച്ചു. 1975 ല്‍ പോപ് പോള്‍ ആറാമന്‍ എലിസബത്തിനെ വിശുദ്ധ യായി പ്രഖ്യാപിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു