• ശനി. മേയ് 15th, 2021

Cat-NewGen

Language of Jesus and His Church is Love

ഫാ. സിബി മാത്യു പീടികയിൽ പാപ്പുവ ന്യൂഗിനി ബിഷപ്പ്.

മലയാളിയായ ഫാ. സിബി മാത്യു പീടികയിലിനെ ശാന്തസമുദ്രത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ പാപ്പുവ ന്യൂഗിനിയിലെ ഐതാപ്പി രൂപതയുടെ ബിഷപ്പ് ആയി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആന്ധ്രയിലെ ഏലുരുവിൽ സ്ഥാപിതമായ ഹെരാൾഡ്സ് ഓഫ് ഗുഡ് ന്യൂസ്‌ സന്യാസ സഭാഗം ആണ്.

📖 വചന വിചിന്തനം 📖

”വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത വൃക്ഷങ്ങളെല്ലാംവെട്ടി തീയിലെറിയും” (മത്താ. 3:10)എല്ലാ മനുഷ്യരിൽ നിന്നും ദൈവം നല്ല ഫലം ആഗ്രഹിക്കുന്നുണ്ട്. നല്ല ഫലം ലഭിക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും ദൈവം നമ്മുടെ ജീവിതത്തിൽ നൽകുന്നുണ്ട്. തിന്മയിൽ നിന്നകന്ന് നന്മയിൽ സഞ്ചരിക്കുമ്പോൾ, ദൈവത്തോടൊപ്പം…

സങ്കടപ്പെടാൻ നൂറു കാരണങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. എന്നാൽ തകർന്നു പോകരുത്.

സങ്കടപ്പെടാൻ നൂറു കാരണങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. എന്നാൽ തകർന്നു പോകരുത്. സന്തോഷിക്കാനായി അതിൽനിന്ന് ഒരു ചെറിയ കാരണമെങ്കിലും കണ്ടെത്തി മുന്നോട്ടു പോകാൻ നമ്മുക്കാവണം. ഈ ലോകത്തിൽ എല്ലാം തികഞ്ഞവരായി ആരുമില്ല എന്ന തിരിച്ചറിവോടെ മുന്നോട്ടു പോകാൻ നമ്മുക്കായാൽ നമ്മുടെ ജീവിതം പരാജയപ്പെടാൻ…

വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ഫാത്തിമ നാഥയുടെ സംരക്ഷണ കവചത്തിൽ!

1981 മെയ് 13-ന്, ഫാത്തിമാനാഥയുടെ തിരുന്നാൾ ദിനത്തിൽ, ബുധനാഴ്ച സായാഹ്നത്തിൽ, വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിൽ പ്രതിവാര പൊതുദർശനം അനുവദിക്കാനെത്തിയ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ , പേപ്പൽ വാഹനത്തിൽ ജനസഞ്ചയത്തെ വലം വയ്ക്കുന്ന അവസരത്തിൽ തുർക്കി ഭീകരൻ മെഹമത്ത്…

നമുക്ക് അനുഭവവേദ്യനാകുന്നില്ല എങ്കിലും യേശു നമ്മോടൊപ്പം എല്ലായ്പ്പോഴും ഉണ്ട്

പ്രാർത്ഥന ചിലപ്പോൾ നമുക്ക് കഠിനമായി തോന്നിയേക്കാം. എത്രയോ മഹാന്മാരായ ക്രിസ്തീയ വ്യക്തിത്വങ്ങൾ അവരുടെ ജീവിത പ്രതിസന്ധികളിലും വിഷമ കരമായ സാഹചര്യങ്ങളിലും അവരുടെ പ്രതിസന്ധികളുടെ ഘട്ടങ്ങളെ തരണം ചെയ്യാൻ പ്രാർത്ഥനയെ മാറോടു ചേർത്തു പിടിച്ച്ചിട്ടുണ്ട്. ക്രിസ്തീയ പ്രാർത്ഥന എന്നത് ക്രിസ്ത്യാനികളുടെ ജീവിതത്തിലെ പാർക്കിലെ…

തിരുന്നാൾ ദിവസം:

മെയ് 14 വിശുദ്ധ .മത്തിയാസ് നമ്മുടെ രക്ഷകനെ ആദ്യമായി പിന്തുടർന്നവരിൽ ഒരാളാണ് വിശുദ്ധ മത്തിയാസ്; സ്വർഗ്ഗാരോഹണം വരെ അദ്ദേഹത്തിന്റെ എല്ലാ ദിവ്യപ്രവൃത്തികളുടെയും ദൃക്സാക്ഷിയായിരുന്നു ഈ ശിഷ്യൻ.എഴുപത്തിരണ്ട് ശിഷ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം; എന്നാൽ നമ്മുടെ കർത്താവ് അദ്ദേഹത്തിന് അപ്പോസ്തോലപദവി നൽകിയിരുന്നില്ല. എന്നിട്ടും, അദ്ദേഹത്തിന്…

📖 വചന വിചിന്തനം 📖

“എന്റെ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട്‌, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു” (ഫിലി. 3:13)ജീവിതത്തിൽ വിജയിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ഓർത്ത് നിരാശരാകാതെ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു യാത്ര ചെയ്യണം. നാം ചെയ്തു പോയ പാപങ്ങളെക്കുറിച്ച് ഓർത്തു സങ്കടപെടാതെ പൂർണ്ണഹൃദയത്തോടെ…

ഏതു കാര്യത്തിലും തുടക്കം എപ്പോഴും പ്രയാസമേറിയതായിരിക്കും. എങ്കിലും കീഴടങ്ങാതെ പരിശ്രമം തുടരുക.

തീർച്ചയായും ഒരുനാൾ നമ്മൾ നമ്മുടെ ഉദ്യമത്തിൽ വിജയിക്കുക തന്നെ ചെയ്യും. ഇസ്രായേൽജനം ചെങ്കടൽ കടക്കുന്നതിനെക്കുറിച്ച് നമ്മുക്കെല്ലാം നല്ല ധാരണയുണ്ട്. മോശ തൻ്റെ വടി കടലിനു മീതേനീട്ടി. അപ്പോൾ കടൽ രണ്ടായി വിഭജിക്കപ്പെട്ടു. ജനം കടലിൻ്റെ നടുവിലൂടെ നടന്ന് അക്കരെയെത്തുകയും ചെയ്തു. ഇതാണ്…

വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെഅഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെനാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്രപതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായികാത്തുക്കൊള്ളുകയും ചെയ്യണമേ.  അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവുംപരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേപുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.  വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.  വിശുദ്ധ ജോണ്‍ മരിയ വിയാനി, വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

മെയ് മാസ ജപമാല പ്രാർത്ഥനാ മാരത്തോൺ ;മെയ് 14 ന് വേളാങ്കണ്ണി ദേവാലയത്തിൽ!

കോവിദ് 19 മഹാമാരിക്ക് അറുതിയുണ്ടാകുന്നതിനും സാമൂഹ്യ–തൊഴിൽപരങ്ങളായപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കുന്നതിനും വേണ്ടി ലോകത്തിൻറെ വിവിധഭാഗങ്ങളിലുള്ള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ ജപമാല പ്രാർത്ഥന ഇപ്പോൾനടന്നുകൊണ്ടിരിക്കുന്നു .മെയ് മാസത്തിലെ ഒരോ ദിവസവും ലോകത്തിലെ ഒരോമരിയൻ ദേവാലയമായിരിക്കും പ്രാർത്ഥന നയിക്കുക.ഈ മാസം 14ന് നമ്മുടെവേളാങ്കണ്ണി ദേവാലയത്തിൽ വച്ച് ജപമാല പ്രാർത്ഥനാമാരത്തോൺ നടത്താൻതിരുമാനിച്ചിട്ടുണ്ട് .ഈ പ്രാർത്ഥനയുടെ തത്സമയ ദ്ര്‌ശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെലഭ്യമാക്കും . മെയ് ഒന്നിന് വൈകുന്നേരം ഫ്രാൻസീസ് പാപ്പായാണ് ഈ ജപമാല പ്രാർത്ഥനാമാരത്തോൺ വത്തിക്കാനിൽവിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൊന്തനമ്സ്ക്കാരം നയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്.കോവിദ് 19 മഹാമാരിക്ക് അറുതിയുണ്ടാകുന്നതിനും സാമൂഹ്യ-തൊഴിൽപരങ്ങളായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻസാധിക്കുന്നതിനും വേണ്ടി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽഈ മാസത്തിൽ എല്ലാ ദിവസവും ജപമാല പ്രാർത്ഥന ചൊല്ലുന്നത് പാപ്പാ അനുസ്മരിച്ചു.